സന്തോഷമുള്ളവരാണോ? വിശുദ്ധരാകുക എന്ന് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: സന്തോഷം വേണമെങ്കില്‍ വിശുദ്ധ ജീവിതം നയിക്കാന്‍ കുടുംബങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വത്തിക്കാനിലെ ജിവനക്കാരോടും അവരുടെ കുടുംബങ്ങളോടും സംസാരിക്കുകയായിരുന്നു, പാപ്പാ.


ഇതാണ് എന്റെ ആഗ്രഹം. നിങ്ങള്‍ വിശുദ്ധരാകുക. അപ്പോള്‍ നിങ്ങളുടെ ജീവിതം സന്തോഷമുള്ളതായി മാറും, പാപ്പാ പറഞ്ഞു. ശരീരത്തിനും മനസ്സിലും വിശുദ്ധരാകുക. യേശുവിന്റെ സാന്നിധ്യം നിങ്ങളെ അടുമുടി ബാധിക്കട്ടെ. യേശുവിനെ കാണാന്‍ ഓടി വന്ന ഇടയന്മാരെ പോലെ അവിടുത്തെ പക്കലേക്ക് ഓടി വരിക, അദ്ദേഹം കുട്ടിച്ചേര്‍ത്തു.


ആയിരം ആകുലപ്പെടുത്തുന്ന കാര്യങ്ങള്‍ക്കിടയില്‍ ജോസഫും മേരിയും സന്തുഷ്ഠരായിരുന്നതിന്റെ കാരണം  അവര്‍ ദൈവത്തിന്റെ ദാനം സന്തോഷപൂര്‍വം സ്വീകരിച്ചതു കൊണ്ടാണ്. അവര്‍ വിശുദ്ധിയില്‍ നിറഞ്ഞു കവിഞ്ഞിരുന്നു, അതിനാല്‍ അവരുടെ സന്തോഷം കവിഞ്ഞൊഴുകി. പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles