വധശിക്ഷ നിര്‍ത്തലാക്കാന്‍ രാഷ്ട്രങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ അപേക്ഷ
വത്തിക്കാന്‍: വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അപേക്ഷയുമായി ഫ്രാന്‍സിസ് പാപ്പാ. വധശിക്ഷയ്‌ക്കെതിരായി അന്താരാഷ്ട്ര കമ്മീഷനിലെ അംഗങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് പാപ്പായുടെ അഭ്യര്‍ത്ഥന.
ഓരോ ജീവനും വിശുദ്ധമാണെന്ന ബോധ്യമാണ് വധശിക്ഷയ്ക്ക് എതിരെ നിലപാട് സ്വീകരിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. വധശിക്ഷ എന്ന ആശയം ക്രിസ്തീയമായ കാലത്തിന്റേതല്ല, അതിന് മുമ്പ് നില നിന്നിരുന്ന നിയമാധിഷ്ഠിതമായ ഒരു കാലഘട്ടത്തിന്റേതാണെന്നും ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.