തിന്മനിറഞ്ഞ ലോകത്തില്‍ സ്‌നേഹത്തെ സംരക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വമെന്ന് മാര്‍പാപ്പാ

അഴിമതിയും തിന്മയും മനുഷ്യരുടെ പാപങ്ങളുടെ നിറഞ്ഞ ഈ ലോകത്തില്‍ സ്‌നേഹത്തെ സംരക്ഷിക്കുന്നത് പരിശുദ്ധ ത്രിത്വമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിവനത്തില്‍ കര്‍ത്താവിന്റെ മാലാഖ പ്രാര്‍ത്ഥനാ മധ്യേ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

ദൈവം ഈ ലോകത്തെ നന്മ നിറഞ്ഞതും സുന്ദരവുമായാണ് സൃഷ്ടിച്ചതെങ്കിലും പാപത്തിന്റെ ഫലമായി ഇവിടെ തിന്മയും അഴിമതിയും വന്നു നിറഞ്ഞു. ‘നമ്മള്‍ എല്ലാവരും പാപികളാണ്. വേണമെങ്കില്‍ ദൈവത്തിന് ഇപ്പോള്‍ ഇടപെട്ട് ലോകത്തെ വിധിച്ച് തിന്മയെ നശിപ്പിച്ച് പാപികളെ ശിക്ഷിക്കാം. എന്നാല്‍ നാം പാപം ചെയ്ത് ദൈവത്തില്‍ നിന്നകന്നു പോകുമ്പോഴും ദൈവം നമ്മെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു’ പാപ്പാ പറഞ്ഞു.

യോഹന്നാന്റെ സുവിശേഷത്തില്‍ നിന്ന് ‘എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഒരുവന്‍ പോലും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനായി തന്റെ ഏകജാതനെ നല്‍കാന്‍ തക്ക വിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു’ (യോഹ. 3: 16) എന്ന വചനം വായിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പാ.

ത്രിത്വത്തിലെ മൂന്നാളുകളുടെ പ്രവര്‍ത്തനത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. ലോകത്തെ രക്ഷിക്കാന്‍ സ്വന്തം പുത്രനെയും പരിശുദ്ധാത്മാവിനെയും ലോകത്തിലേക്കയച്ച പിതാവിന്റെ വലിയ സ്‌നേഹം പാപ്പാ ചൂണ്ടിക്കാട്ടി.

‘ആകയാല്‍ ത്രിത്വം എന്നാല്‍ സ്‌നേഹമാണ്. ദൈവം എന്നെ സ്‌നേഹിക്കുന്നു എന്നാണ് ഈ തിരുനാളിന്റെ അര്‍ത്ഥം:’പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles