മതങ്ങള്‍ സാഹോദര്യത്തിന്റെ കാവല്‍ക്കാരാകണം: മാര്‍പാപ്പാ

അബുദാബി: മതങ്ങള്‍ക്കിടയില്‍ സമാധാനം പുലരണമെങ്കില്‍ അവിടെ നീതി നടമാടണം എന്നും മനുഷ്യാന്തസും സ്വാതന്ത്ര്യവും മാനിക്കപ്പെടണം എന്നും ഫ്രാന്‍സിസ് പാപ്പാ. അബുദാബിയില്‍ നടന്ന മതാന്തര സംവദത്തില്‍ സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്.

നീതി സമാധാനത്തിന്റെ രണ്ടാമത്തെ ചിറകാണ്. ഒരേ സമയം ദൈവത്തില്‍ വിശ്വസിക്കുന്നു എന്നു പറയുകയും അപരന് നീതി നിഷേധിക്കുകയും ചെയ്യാനാവില്ല, അതാണ് സുവര്‍ണനിയമം പറയുന്ന്, പാപ്പാ വ്യക്തമാക്കി. അതിനാല്‍ നിങ്ങളോട് മറ്റുള്ളവര്‍ എപ്രകാരം പ്രവര്‍ത്തിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നോ അപ്രകാരം മറ്റുള്ളവരോട് പെരുമാറുവിന്‍.

നീതിയും ശാന്തിയും വേര്‍പെടുത്താവാത്ത വിധമുള്ളതാണെന്ന് മാര്‍പാപ്പാ വ്യക്തമാക്കി. സംഘര്‍ഷങ്ങളുടെ രാത്രിയില്‍ മതങ്ങള്‍ സാഹോദര്യത്തിന്റെ കാവല്‍ക്കാരാകണം. അനീതി ഈ ലോകത്തില്‍ നടമാടുമ്പോള്‍ മതങ്ങള്‍ കണ്ണടച്ചിരിക്കുരുതെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles