മതില് പണിയുന്നവര്‍ മതില്‍ക്കെട്ടിനുള്ളില്‍ അകപ്പെടും: മാര്‍പാപ്പാ
മനുഷ്യര്‍ക്കിടയില്‍ മതിലുകള്‍ പണിയുന്നവര്‍ മതില്‍ക്കെട്ടിനുള്ളില്‍ തടവുകാരായി തീരുമെന്ന് ഫ്രാന്‍സിസ് പാപ്പാ. മൊറോക്കെയില് നിന്ന് മടങ്ങും വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
മതിലുകള്‍ക്കു പകരം പാലം പണിയാന്‍ മാര്‍പാപ്പാ ഉദ്ബോധിപ്പിച്ചു. പാലം പണിയുന്നവര്‍ ഏറെ ദൂരം സഞ്ചരിക്കും എന്നാല്‍ മതില് പണിയുന്നവര്‍ മതിലുകളുള്ള തടവറയ്ക്കുള്ളില്‍ അകപ്പെട്ടു പോകും, പാപ്പാ പറഞ്ഞു. ദ് ബ്രിഡ്ജ് ഓഫ് ഡ്രീന എന്ന ഇവോ ആന്‍ഡ്രിച്ചിന്റെ നോവലിലെ ഒരു വരി പാപ്പാ ഉദ്ധരിച്ചു: ‘ദൈവം പാലം പണിയുന്നത് മാലാഖമാരുടെ ചിറികുകള് കൊണ്ടാണ്, അതിലൂടെ മനുഷ്യര്‍ക്ക് പരസ്പരം ആശയങ്ങള്‍ കൈമാറുന്നതിനു വേണ്ടി…’
ആരാധനയ്ക്കും മനസാക്ഷിക്കും സ്വാതന്ത്ര്യം വേണമെന്ന് പാപ്പാ പറഞ്ഞു. മൊറോക്കോയില്‍ എല്ലാ വിശ്വാസവും സംരക്ഷിക്കപ്പെടുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.
മൊറോക്കോയില്‍ രണ്ട് മതങ്ങള്‍ തമ്മില്‍, രണ്ടു സംസ്കാരങ്ങള്‍ തമ്മിലുള്ള സംവാദത്തിന് തുടക്കം കുറിക്കാനായതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഇപ്പോള്‍ പൂക്കള്‍, കാണുന്നു. വൈകാതെ ഫലങ്ങള്‍ കാണും, പാപ്പാ പറഞ്ഞു.