യൂണിവേഴ്‌സിറ്റികള്‍ സാധാരണക്കാരന് അന്യമാകരുത്: ഫ്രാന്‍സിസ് പാപ്പാ

ടോക്കിയോ: നിലവാരമുള്ള സര്‍വകലാശാലാ വിദ്യാഭ്യാസം സാധാരണക്കാരന് അപ്രാപ്യമായി മാറരുതെന്ന് ഫ്രാന്‍സിസ് പാപ്പാ. വിദ്യാഭ്യാസം നീതിയും പൊതുനന്മയും ലക്ഷ്യമാക്കിയുള്ളതാകണം എന്നും പാപ്പാ കുട്ടിച്ചേര്‍ത്തു. ടോക്കിയോയിലെ ഈശോ സഭാ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു, മാര്‍പാപ്പാ.

പാവപ്പെട്ടവരും ദുര്‍ബലരുമായവരുടെ രക്ഷകരായി മാറാന്‍ സര്‍വകലാശാല വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കണം എന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ഈ കാലഘട്ടത്തില്‍ അത്യാവശ്യമായിരിക്കുന്ന സത്യസന്ധതയില്‍ യുവാക്കള്‍ വളരണം. നിലവാരമുള്ള വിദ്യാഭ്യാസം കുലീനരായ ഒരു പറ്റം ആളുകളുടെ കുത്തകയാകാതെ എല്ലാവര്‍ക്കും പ്രാപ്യമാകണമെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles