സംരംഭങ്ങളെ ആരാധിക്കുന്നവര്‍ വിശ്വാസത്തെ അവഗണിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: സഭയുടെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും വിശ്വാസത്തിന്റെ അന്തസത്ത ജീവിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന വൈദികര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ വിമര്‍ശനം. സംരംഭങ്ങള്‍ നടത്തുന്നതില്‍ ഒരു വൈദികന്‍ എത്രമാത്രം കാര്യക്ഷമതയുള്ളയാളാണ് എന്നതായിരിക്കരുത് അയാളുടെ ശുശ്രൂഷയുടെ അളവുകോല്‍ എന്നും പാപ്പാ ഓര്‍മിപ്പിച്ചു.

‘സംരംഭങ്ങളെ ആരാധിക്കുന്നത് കാതലായ കാര്യത്തെ മാറ്റിവയ്ക്കലാണ്. ഒരു വിശ്വാസം, ഒരു ജ്ഞാനസ്‌നാനം, എല്ലാവരുടെയും പിതാവായ ഒരേയൊരു ദൈവം. അതാണ് കാതലായ വിശ്വാസം. സംരംഭങ്ങളോട് അമിതമായി ഒട്ടിച്ചേരുന്നവര്‍ കൂട്ടായ്മയുടെ അളവുകോലിനെ അപകടത്തിലാക്കുന്നു’ പാപ്പാ കുറ്റപ്പെടുത്തി.

ജോണ്‍ ലാറ്ററന്‍ ദേവാലയത്തില്‍ നേരിട്ട് പ്രസംഗിക്കുവാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സുഖമില്ലാതിരുന്നതിനാല്‍ പാപ്പാ വത്തിക്കാനില്‍ തന്നെ തങ്ങുകയായിരുന്നു. പാപ്പായ്ക്കു വേണ്ടി റോം രൂപത വികാരി ജനറാല്‍ കര്‍ദിനാള്‍ ആഞ്ചെലോ ഡി ഡൊണാറ്റിസ് പ്രസംഗം വായിക്കുകയായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles