പ്രകാശമായ ദൈവത്തെ ധരിക്കുവിന്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ മാതൃക പിന്‍ചെന്ന്, ലൗകിക അധികാരവും വിജയങ്ങളും ഉപകേഷിച്ച് യേശുവിലേക്ക് നയിക്കുന്ന നക്ഷത്രത്തെ പിന്‍ചെല്ലാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം.

‘നാം നിഷ്‌ക്രിയമായ നമ്മുടെ ജീവിതത്തില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റ് യാത്രയ്ക്കായൊരുങ്ങണം. പ്രകാശമായ ദൈവത്തെ ധരിച്ച് അനുദിനം നാം പ്രകാശിക്കണം. ക്രിസ്തുവിനെ നാം പൂര്‍ണമായി ധരിക്കണം’ മാര്‍പാപ്പ പറഞ്ഞു.

ദൈവത്തെ ധരിക്കാന്‍ നാം ആദ്യം നമ്മുടെ കാപട്യത്തിന്റെ ഉടയാട മാറ്റണം. അല്ലെങ്കില്‍ നാം ഹേറോദേസിനെ പോലെയായി തീരും. ദൈവത്തിന്റെ പ്രകാശത്തിന് പകരം അയാള്‍ തേടിയത് ലോകത്തിന്റെ വെളിച്ചങ്ങളും അധികാരങ്ങളും ആണ്, പാപ്പ വിശദീകരിച്ചു.

അതേ സമയം, ജ്ഞാനികളാകട്ടെ എഴുന്നേറ്റ് പ്രകാശം ധരിച്ചു. അവര്‍ മാത്രമാണ് സ്വര്‍ഗത്തില്‍ തെളിഞ്ഞ താരകം കണ്ടത്. നിയമജ്ഞരോ ഹെറോദേസോ ജറുസലേം വാസികളോ കണ്ടില്ല, പാപ്പാ പറഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles