ക്രിസ്തുവിനെ ജനങ്ങളിലേക്ക് എത്തിക്കുന്നവരാകണം പുരോഹിതര്‍: മാര്‍പ്പാപ്പ

വൈദീകരോട് ജനങ്ങളോടൊത്ത് ആയിരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. ഒരു നല്ല ഇടയന്റെ കരുതലോടെ വൈദീകന്‍ എന്നും ജനങ്ങളുടെ ആവശ്യങ്ങളില്‍ സന്നിഹിതനായിരിക്കണം. സുവിശേഷപ്രവര്‍ത്തകന് അവശ്യം ഉണ്ടായിരിക്കേണ്ട മനോഭാവമാണിത്. കരുണയിലേക്കുള്ള താക്കോലാണത്. നല്ല സമരായനെപോലെ മുറിവേറ്റവനോട് കരുണ കാണിക്കുന്നവനാണ് യഥാര്‍ത്ഥ സുവിശേഷപ്രവര്‍ത്തകന്‍. വൈദീകന്‍ ജനങ്ങളോടു അടുപ്പമുള്ളവനാണ് എന്ന് പറയുമ്പോള്‍ രണ്ടു കാര്യങ്ങളാണു നാം മനസ്സിലാക്കേണ്ടത്. ഒന്ന് വൈദീകന്‍ മറ്റു കാര്യങ്ങളില്‍ വ്യഗ്രതയുള്ളവനല്ല, മറിച്ച് തന്റെ ജനത്തിന്റെ ആവശ്യങ്ങള്‍ക്കാണ് അദ്ദേഹം പ്രാമുഖ്യം കൊടുക്കുന്നത്. രണ്ട്, അദ്ദേഹം എല്ലാവരോടും സംസാരിക്കുന്നവനാണ്. വയോധികരോടും, ചെറുപ്പക്കാരോടും, ദരിദ്രരോടും, അവിശ്വാസികളോടും സംസാരിക്കുന്ന ഒരു സ്ട്രീറ്റ് പ്രീസ്റ്റ് ആകുവാന്‍ വൈദീകര്‍ ശ്രമിക്കണം. സത്യത്തിലേക്കുള്ള ഒരു തുറവി കൂടിയാണ് അത്.

വൈദീകര്‍ ശ്രദ്ധിക്കേണ്ട മൂന്നുതലങ്ങളെക്കുറിച്ച് പാപ്പ പറയുന്നു. ഒന്നാമത്തെ തലം ആത്മീയ രൂപാന്തരീകരണമാണ്. സമരിയാക്കാരിയായ സ്ത്രീയോടു അനുഭാവപൂര്‍വ്വം പെരുമാറാന്‍ യേശുവിനു സാധിച്ചു. അവളെ കുറ്റപ്പെടുത്താതെ തന്റെ തെറ്റിനെകുറിച്ചുള്ള ബോധം അവളില്‍ നിറച്ചു. രണ്ടാമത്തെ തലം കുമ്പസാരമാണ്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളോട് ഞാന്‍ നിന്നെ വിധിക്കുന്നില്ല ഇനി മേല്‍ പാപം ചെയ്യരുത് എന്നു പറഞ്ഞ യേശുവിന്റെ മനോഭാവമായിരിക്കണം കുമ്പസാരക്കൂട്ടിലുള്ള ഓരോ വൈദീകനും കാത്തുസൂക്ഷിക്കേണ്ടത്. അവസാനമായി ദൈവത്തോടും, അജഗണത്തോടും കൂടെയായിരുന്നുകൊണ്ട് സുവിശേഷവേല ചെയ്യാന്‍ വൈദീകനു കഴിയണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles