മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ 33-ാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ 33-ാം ദിവസം ~

പ്രിയ മക്കളെ, നിങ്ങള്‍ പ്രതിഷ്ഠ ചെയ്യുന്നതിനു മുമ്പ്, ഒരു വാക്ക് ഉച്ചരിക്കുന്നതിനു മുമ്പ് നിങ്ങളുടെ ആന്തരീക ഉദ്ദേശ്യം എന്താണെന്നു പരിശോധിക്കണം. ഈ ഹൃദയങ്ങള്‍ തമ്മിലുള്ള ഐക്യം സ്‌നേഹത്തിന്റെ ശുദ്ധ സമ്മാനമാണ്. ഈ ഉദ്ദേശ്യമല്ല കാണുന്നതെങ്കില്‍ എല്ലാം നിറുത്തിവച്ച് വീണ്ടും എല്ലാം അയവിറക്കി വിമലഹൃദയത്തിനുവേണ്ടിയുള്ള സ്‌നേഹത്താല്‍ നിറഞ്ഞതിനുശേഷം തുടങ്ങുക.

അമ്മേ ഞങ്ങളുടെ പ്രതിഷ്ഠ അങ്ങയോടുള്ള സ്‌നേഹത്തെപ്രതി മാത്രമല്ലേ? ഇത് സത്യത്തില്‍ പ്രതിഷ്ഠയുടെ ഒരു പ്രവൃത്തിയാണ്. അങ്ങേയ്ക്കു വേണ്ടിയുള്ള എന്റെ സ്‌നേഹത്തിലും അമ്മയ്ക്ക് എന്നോടുള്ള സ്‌നേഹത്തിന്റെയും പൂര്‍ണ്ണമായ വിട്ടുകൊടുക്കലിന്റെയും ഹൃദയ കൈമാറ്റമാണിത്.

അമ്മേ ഞാനിത് മനസ്സിലാക്കുന്നു. ഇത് അവിടുത്തെ ഹൃദയത്തിന്റെ മദ്ധ്യത്തില്‍ മുളച്ചുപൊന്തുകയാണെങ്കില്‍, ഓരോ ആത്മാവിനെയും പുത്രന്റെ പാതയിലേക്കു നയിക്കാന്‍ എനിക്കു സാധിക്കും. അമ്മേ, ഈ കാരണത്തിനുവേണ്ടി മാത്രം ആത്മാവ് അവിടുത്തെ അടുത്തേക്കു വരണമെന്നാണോ അമ്മ ആഗ്രഹിക്കുന്നത്? അതെ മക്കളെ, പ്രതിഷ്ഠിക്കപ്പെടേണ്ടിയുള്ള ഓരോ ആത്മാവിനെയും ഇന്നു മുതല്‍ ഒരുക്കുവാന്‍ ഞാന്‍ ആരംഭിക്കുന്നു.

നേര്‍വഴി നയിക്കല്‍: വിമലഹൃദയ പ്രതിഷ്ഠയുടെ ഉദ്ദേശ്യം ഓരോ ആത്മാവിനെയും ദൈവത്തിന്റെ മുമ്പില്‍ പാപമില്ലാത്ത പൂര്‍വ്വാവസ്ഥയിലേക്കു കൊണ്ടുവരികയാണ്. ആയതുകൊണ്ട് പ്രതിഷ്ഠ നടത്തുമ്പോള്‍ ഈ ഉദ്ദേശ്യം വ്യക്തമായി മനസ്സിലാക്കിക്കൊണ്ടുവേണം അത് ചെയ്യുവാന്‍. പിതാവായ ദൈവം തന്റെ പുത്രനെ ഭൂമിയിലേക്ക് അയച്ചതിന്റെ ഉദ്ദേശ്യം എല്ലാ ആത്മാക്കളെയും അവരുടെ പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനാണ്. അതുകൊണ്ട് ഓരോ പ്രവര്‍ത്തിയെയും ഇത് ലക്ഷ്യംവച്ചു കൊണ്ടുള്ളതായിരിക്കണം.

അതുകൊണ്ട് പ്രതിഷ്ഠയില്‍ എല്ലാ രക്ഷാകര കൃപകളും യോഗ്യതകളും പരിശുദ്ധ മറിയത്തിലൂടെയാണ് ദൈവത്തിന്റെ മുമ്പില്‍ സമര്‍പ്പിക്കേണ്ടത്. സഹരക്ഷക എന്ന നിലയില്‍ അമ്മയുടെ പങ്ക് പൂര്‍ത്തീകരിക്കാനും യേശുവിനോട് ചേര്‍ന്ന് അവിടുത്തെ രക്ഷാകരഗുണങ്ങള്‍ പ്രതിഷ്ഠയിലൂടെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ എത്തിക്കാനും അമ്മയ്ക്ക് അവസരമാകും.

മാര്‍ഗ്ഗനിര്‍ദ്ദേശം: ദൈവത്തെ മാത്രം പ്രസാദിപ്പിക്കാനായി നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളിലും ഇതിനുവേണ്ടി ഒരു കാര്യം ചെയ്യുമ്പോള്‍ അത് വിജയകരമല്ലെന്നു തോന്നിയാലും, അസ്വസ്ഥമാകാതെ ശാന്തസ്ഥിരതരായി ലക്ഷ്യം നേടിയ മനോഭാവത്തില്‍ മുന്നോട്ടു പോകണം.

രണ്ടാമതായി, മറ്റുള്ളവര്‍ നന്മചെയ്തതിനെപ്രതി ആഹ്‌ളാദിക്കുക, അതു നാം ചെയ്തതാണെന്നു കരുതുക. ദൈവത്തിന്റെ ഇഷ്ടം മാത്രം അന്വേഷിക്കുന്ന ഒരാത്മാവ് നന്മകള്‍ മറ്റുള്ളവര്‍ ചെയ്തതാണോ അഥവാ സ്വയം ചെയ്തതാണോ എന്ന് അന്വേഷിക്കുകയില്ല.

മൂന്നാമതായി, മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കാതെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യുക.

നാലാമതായി, നമ്മുടെ സല്‍പ്രവര്‍ത്തികള്‍ക്ക് ഒരു നന്ദിയും അംഗീകാരവും പ്രതീക്ഷിക്കാതെ, അവഹേളിക്കപ്പെട്ടാല്‍പോലും അസ്വസ്ഥമാകാതെ ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിക്കുന്നു.

അഞ്ചാമതായി, ഓരോ ഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവര്‍ക്ക് ഏല്‍പ്പിക്കപ്പെടുമ്പോള്‍ സ്വന്തം സമാധാനം നഷ്ടമാകാതെ സമചിത്തരായിരിക്കുക. അതുവഴി നിങ്ങള്‍ ദൈവത്തിനു മഹത്വം നല്‍കും.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, എന്റെ എല്ലാ പ്രവര്‍ത്തികളിലും സമാധാനവും സ്വസ്ഥതയും കണ്ടെത്താന്‍ പ്രതിഷ്ഠയിലൂടെ എന്നെ സഹായിക്കണമെ. അതിന്റെ ഫലങ്ങളില്‍ എന്റെ ഇഷ്ടങ്ങള്‍ മേഘങ്ങളെപ്പോലെ തടസ്സമാകാതിരിക്കട്ടെ. എന്റെ ഉത്തരവാദിത്വങ്ങളില്‍ എന്റെ ഇഷ്ടം അന്വേഷിക്കാതെ അങ്ങയുടെ സുനിശ്ചിത വിജയത്തിന്റെ പൂര്‍ത്തീകരണം മാത്രം തേടുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്റെ ലക്ഷ്യം നേടുവാനുള്ള കൃപ എന്റെ ആത്മാവിനു നല്കണമെ. യേശുവിന്റെ സ്‌നേഹത്തെപ്രതി അത് പൂര്‍ത്തീകരിക്കുവാന്‍ എന്നെ സഹായിക്കണമെ. പ്രതിഷ്ഠയിലെ എന്റെ ‘അതെ’/Yes പിതാവായ ദൈവം ഞാന്‍ എന്താകണമെന്നാഗ്രഹിക്കുന്നുവോ അതിനുവേണ്ടി എന്റെ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവിയും സന്തോഷവും ദുഃഖങ്ങളും പ്രാര്‍ത്ഥനകളും ബലികളും എനിക്കുള്ളതെല്ലാം ഞാന്‍ സമര്‍പ്പിക്കുന്നു.

‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.’ റോമ. 8:28

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയത്തിനു വേണ്ടിയുള്ള പ്രതിഷ്ഠ

അമ്മയുടെ മാതൃനിര്‍വിശേഷമായ വിളിയോട് / ഐക്യപ്പെട്ടുകൊണ്ട് / അമ്മയുടെ സുനിശ്ചിത വിജയത്തിന്റെ / ഈ പുലരിയില്‍, / അങ്ങയുടെ വിമലഹൃദയത്തില്‍ / ഞങ്ങളുടെ പ്രതിഷ്ഠയുടെ പ്രതിജ്ഞ / ഞങ്ങള്‍ ഏറ്റുപറയുന്നു.

പ്രിയ അമ്മേ, / എന്നെ അങ്ങയുടെ / മാതൃകരങ്ങളില്‍ വഹിച്ച് / സ്വര്‍ഗ്ഗത്തിലെ പിതാവായ ദൈവത്തിന്റെ സമക്ഷം / സമര്‍പ്പിക്കണമെ എന്ന് / ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. / അങ്ങയുടെ വിമലഹൃദയത്തിന്റെ സുനിശ്ചിത വിജയത്തിന്റെ / സഹനങ്ങള്‍ സ്വീകരിച്ചുകൊണ്ട് / പ്രത്യേകമാം വിധം / അങ്ങയുടെ പ്രിയപുത്രന്റെ ശുശ്രൂഷയ്ക്ക് / തിരഞ്ഞെടുത്തയയ്ക്കണമെ.

പരമപാവനമായ ഈ പ്രവൃത്തിയില്‍ / അങ്ങയുടെ സന്താനമെന്ന നിലയില്‍ / അങ്ങയുടെ ‘അതെ’/Yes യില്‍ / എന്റെ ‘അതെ’യും ഞാന്‍ സമര്‍പ്പിക്കുന്നു / ഫാത്തിമയില്‍ അങ്ങയുടെ വാഗ്ദാനം അനുസരിച്ചുള്ള / ഈ അന്തിമ പോരാട്ടത്തില്‍ / ശക്തമായ കോട്ടയായി ഞാന്‍ നിലകൊള്ളുന്നു. / അങ്ങയുടെ വിജയത്തിന്റെ വലിയ രാജ്യമായ / റഷ്യയുടെ മാനസാന്തരത്തിലൂടെ / ലോകത്തിനു മുഴുവന്‍ മാനസാന്തരവും / അങ്ങനെ ലോകസമാധാനം സ്ഥാപിതമാവുമെന്ന / അങ്ങയുടെ വാഗ്ദാനം നിറവേറ്റുമെന്നും / ഞങ്ങള്‍ വിശ്വസിക്കുന്നു.

ചക്രവാളത്തില്‍ പ്രഭാതത്തിലെ രശ്മികള്‍ / പ്രകാശം പരത്തുന്നത് പോലെ / ഈ അന്ധകാര സമയത്തില്‍ / അപ്പോസ്‌തോലന്മാരുടെ രാജ്ഞിയായ സഹരക്ഷകെ, / ഞങ്ങളെ നേര്‍വഴി നയിക്കണമേ. / സത്യത്തിന് വാളുമായി ഞങ്ങളെ അയക്കേണമേ. / ഈ പോരാട്ടത്തില്‍ ഞങ്ങളെ നയിക്കണമേ. / അങ്ങയുടെ വിമലഹൃദയം / ഞങ്ങളുടെ അഭയത്തിന്റെ ദീപസ്തംഭം ആയിരിക്കട്ടെ. / പുണ്യങ്ങളുടെ കവചം / പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെയും / അപരിമിതമായ കരുണയുടെയും ദൃഷ്ടാന്തം ആയിരിക്കട്ടെ.

അങ്ങയുടെ പുത്രന്റെ സജീവ സാന്നിധ്യത്തിന്റെ അടയാളമായ / പരിശുദ്ധ കുര്‍ബാന / അങ്ങയുടെ സൈന്യനിരയില്‍ / ഐക്യപ്പെടുത്തുന്ന ശക്തി ആയിരിക്കുമെന്ന് / അങ്ങയുടെ വിജയത്തിന്റെ അപ്പോസ്തല നെ (യെ)ന്ന നിലയില്‍ / ഞാന്‍ അമ്മയ്ക്ക് പ്രതിജ്ഞ ചെയ്യുന്നു.

ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ / ഏക ലക്ഷ്യത്തോടും വിശ്വാസത്തോടും / ഉത്തമബോധ്യത്തോടും കൂടെയായിരിക്കുവാന്‍ കൃപ നല്‍കണമേ. / ഒരു ഹൃദയം യേശുവെന്നില്‍ സൃഷ്ടിക്കട്ടെയെന്നും / ഞാന്‍ എല്ലാവര്‍ക്കും യേശുവിന്റെ പ്രതിഫലനമായിരിക്കട്ടെ എന്നും / ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. / പരിശുദ്ധാത്മാവിനെ വരവിലൂടെ / ചൊരിയുന്ന ദാനങ്ങളിലൂടെ / എന്റെ പ്രതിഷ്ഠ ഫലദായകമാക്കുവാന്‍, / ഓ പരിശുദ്ധിയുടെ നിറകുടമായ പരിശുദ്ധ കന്യകേ, / സ്വര്‍ഗ്ഗീയ കൃപാവരങ്ങളുടെ മധ്യസ്ഥേ; / അങ്ങയുടെ മണവാളനായ പരിശുദ്ധാത്മാവുമായി / എന്റെ ഹൃദയത്തില്‍ വാസം ചെയ്യണമേ. / പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യത്താല്‍ / നിരന്തരമായ പ്രാര്‍ഥനയില്‍ ഉറച്ചുനിന്ന് / പിതാവായ ദൈവത്തിന് / പൂര്‍ണമായി വിട്ടു കൊടുക്കാനിടയാകട്ടെ. / ഇരു ഹൃദയങ്ങളുടെ ഐക്യം / ലോകമെമ്പാടും ഓളംവെട്ടുവാന്‍ തക്കവണ്ണം / പരിശുദ്ധാത്മാവ് ഇറങ്ങിവരട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles