വയോജന ശുശ്രൂഷയെക്കുറിച്ച് രാജ്യാന്തര സംഗമം

വയോജനങ്ങളുടെ അജപാലന ശുശ്രൂഷയെക്കുറിച്ചുള്ള പ്രഥമ രാജ്യാന്തര സമ്മേളനം റോമില്‍ സംഘടിപ്പിക്കും. ജനുവരി 21-മുതല്‍ 31-വരെ തിയിതകളില്‍ റോമിലെ അഗസ്തീനിയാനും പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് (Augustinianum Pontifical University) സംഗമം നടക്കാന്‍ പോകുന്നത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജീവിതസായാഹ്നത്തില്‍ എത്തിയവരുടെ അജപാലന ശുശ്രൂഷയെ സംബന്ധിച്ച രാജ്യാന്തര സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. “പ്രായത്തിന്‍റെ സമ്പന്നത,” the Wealth of Years എന്നു വിളിക്കപ്പെടുന്ന ഈ സംഗമത്തിന്‍റെ പ്രയോക്താക്കള്‍ അല്‍മായരുടെയും കുടുംബങ്ങളുടെയും ജീവന്‍റെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘമാണ്.

അറുപതു രാജ്യങ്ങളില്‍നിന്നും അഞ്ചു ഭൂഖണ്ഡങ്ങളില്‍നിന്നുമായി 550 വിദഗ്ദ്ധരും വയോജനങ്ങളുടെ അജപാലന ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഈ സംഗമത്തില്‍ പങ്കെടുക്കുകയും, ജീവിത സായാഹ്നത്തില്‍ എത്തിയവരുടെ അജപാനശുശ്രൂഷ കാര്യക്ഷമമാക്കാനുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ക്രിയാത്മകമായ തീരുമാനങ്ങള്‍ എടുക്കയുംചെയ്യുമെന്ന്, സംഘാടകനും അല്‍മായര്‍ക്കും ജീവനുമായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ കെവിന്‍ ഫാരല്‍ പ്രസ്താവനയിലൂടെ അറിയിച്ചു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles