ശുദ്ധീകരണാത്മക്കൾക്കുവേണ്ടിയുള്ള നൊവേന പ്രാർത്ഥന എട്ടാം ദിവസം

മനസ്താപപ്രകരണം..

ദിവസവും ചൊല്ലേണ്ട പ്രാർത്ഥന.

ഓ ദൈവമേ !അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ നിത്യമായി മറന്നുകളയുകയോ ഇല്ല. മറിച്ചു അവർ മാലാഖമാരാൽ സംവഹിക്കപെട്ട് സ്വർഗരാജ്യമായ നിത്യ ഭവനത്തിൽ എത്തിചേരാൻ ഒരുനാൾ ഇടവരും എന്നതിൽ നിത്യാശ്വാസം കണ്ടെത്താൻ അനുഗ്രഹിക്കണമെ. അങ്ങ് ഈ ലോകത്തിൽ നിന്നു അങ്ങേപക്കലേയ്ക്ക് വിളിച്ചവർ, തങ്ങളുടെ സ്നേഹവും വിശ്വാസവും അങ്ങയിൽ അർപ്പിച്ചിരിക്കയാൽ നിത്യനരകാഗ്നിയുടെ വേദനയിൽപെടാതെ നിത്യ സൗഭാഗ്യത്തിന്റെ സന്തോഷം സ്വന്തംമാക്കാൻ ഇടയാകണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഓ ദൈവമേ !മരിച്ച ആത്മാക്കളോട് കരുണയായിരിക്കേണമെ. അഗാധമായ കുഴിയിൽനിന്നും സിംഹത്തിന്റെ വായിൽനിന്നും രക്ഷിച്ച അവരെ നരകം വിഴുങ്ങാൻ അങ്ങ് അനുവദിക്കരുതെ. അങ്ങയുടെ സൈന്യത്തിന്റെ പതാകവാഹകനായ വിശുദ്ധ മിഖായേൽ, അബ്രാഹത്തിനും അവന്റെ സന്തതികൾക്കുമായി അങ്ങ് വാഗ്ദാനം ചെയ്ത ദിവ്യപ്രകാശത്തിലേയ്ക്ക് അവരെ നയിക്കട്ടെ. ആത്മാക്കൾക്കായി ഞാൻ അർപ്പിക്കുന്ന പ്രാർത്ഥനകളും സഹനങ്ങളും അങ്ങ് കൈകൊണ്ട് ഞാൻ നടത്തുന്ന ഈ നൊവേനയുടെ ഫലമായി അവർക്ക് മരണത്തിൽനിന്നു നിത്യജീവനിലെയ്ക്ക് പ്രവേശനം നൽകേണമേ. ആമേൻ

എട്ടാം ദിവസത്തെ പ്രത്യേക പ്രാർത്ഥന

ഓ അനന്തസ്നേഹപൂർണ്ണനും കാരുണ്യവാനുമായ ഈശോയെ, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെയും തൊളന്തീനോയിലെ വിശുദ്ധ നിക്കോളാസിന്റെയും യോഗ്യതകളാലും തന്റെ പുത്രന്റെ ശരീരം കുരിശിൽനിന്നിറക്കി കച്ചകളാൽ പൊതിഞ്ഞു സാംസ്‌കരിക്കാനൊരുക്കുന്നത് കണ്ടപ്പോൾ പരിശുദ്ധ കന്യകാമറിയം സഹിച്ച വേദനകളോർത്തും എല്ലാ മരിച്ചവിശ്വാസികളും തങ്ങളുടെ പാപത്തിൽനിന്നു മോചിതരായി ദൈവനീതിയുടെ വിധിയിൽനിന്ന് രെക്ഷപ്പെടുമാറാകട്ടെ. ഈ ലോകത്തിൽനിന്ന് യാത്രയായ അങ്ങയുടെ ദാസൻമാരുടെയും ദാസിമാരുടെടെയും ആത്മാക്കൾ നിത്യമായ സമാധാനത്തിലേയ്ക്കും പ്രകാശത്തിലെയ്ക്കും പ്രവേശിക്കുമാറാകട്ടെ. കർത്താവേ, അവർ മരണത്താൽ നിന്റെ ജീവനിലേക്കു പ്രവേശിക്കട്ടേ, ഞാൻ നടത്തുന്ന ഈ നൊവേന അവരുടെ വേദനകൾക്ക് ആശ്വാസമുണ്ടാകട്ടെ. ഈ യാചനകൾ അങ്ങയുടെ ഉപരിമഹത്വത്തിനും ആത്മാക്കളുടെ രെക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ നൽകുമാറാകേണമേ. ആമേൻ

( ശുദ്ധീകരണസഥലത്തിലെ ആത്മാക്കൾക്കു വേണ്ടി 3നന്മ )

(ഈ നൊവേനയിലൂടെ ലഭിക്കുന്ന അനുഗ്രഹങ്ങൾക്കായി 3 ത്രിത്വ )

കർത്താവേ, മരിച്ച ആത്മാക്കൾക്കു നിത്യാനന്ദം നൽകേണമേ. നിത്യ വെളിച്ചം അവരുടെ മേൽ വീശുമാറാകട്ടെ അവർ സമാധാനത്തിൽ ആശ്വസിക്കുമാറാകട്ടെ.
ആമേൻ

സമാപന പ്രാർത്ഥന

കർത്താവേ, അങ്ങയുടെ ദാസന്മാരുടെയും ദാസിമാരുടെയുംമേൽ ശിക്ഷാവിധി നടത്തരുതേ. കാരണം, അങ്ങു കനിഞ്ഞു പാപങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ ആരും അങ്ങയുടെ മുൻപിൽ നീതിമാന്മാരായിരിക്കുകയില്ലല്ലോ. ആകയാൽ കർത്താവേ,അങ്ങയോടു ഞാൻ കേണപേക്ഷിക്കുന്നു. അവിടുത്തെ മക്കൾ വിശ്വാസപൂർവ്വം കാരുണ്യത്തിനു സമർപ്പിക്കുന്ന ആത്മാക്കളുടെമേൽ അവിടുത്തെ വിധിവാചകം പതിക്കാതിരിക്കട്ടെ. മറിച്ച്,ജീവിതകാലത്ത് പരിശുദ്ധ ത്രിത്വത്തിൻ്റെ മുദ്ര പതിക്കപ്പെട്ട ഈ ആത്മാക്കൾ അവിടുത്തെ കൃപയാൽ ശിക്ഷാവിധിയിൽനിന്നു മോചിതരാകട്ടെ. ആത്മാക്കൾക്കായുള്ള ഞങ്ങളുടെ ഈ പ്രാർത്ഥന കൈക്കൊണ്ട് അവരെ നിത്യമായ ശാന്തിയുടെയും സൗഭാഗ്യത്തിൻ്റെയും മഹത്വത്തിൻ്റെയും ദിവ്യപ്രകാശത്തിലേക്ക് സ്വീകരിക്കണമേ,
ആമേൻ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles