ശുദ്ധീകരണസ്ഥലത്തെ കാലാവധി കുറയ്ക്കാന്‍ എന്തു ചെയ്യണം?

നമ്മുടെ പ്രവര്‍ത്തികള്‍ നമ്മളെ പിന്തുടരും, നമ്മുടെ പ്രവര്‍ത്തികള്‍ എല്ലാം തന്നെ നല്ലതായിരിക്കണമെന്നില്ല, അഥവാ നല്ലതാണെങ്കില്‍ തന്നെ അവ അപൂര്‍ണ്ണവുമായിരിക്കും, ദൈവത്തെ ദര്‍ശിക്കുന്നതിന് മുന്‍പായി ഈ കറകളെല്ലാം ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ദൈവേഷ്ടത്തിനും ദൈവത്തിന്റെ ആഗഹത്തിനുമനുസരിച്ച് രൂപപ്പെടുത്തുവാനായി തങ്ങളെ പൂര്‍ണ്ണമായും ദൈവത്തിന് സമര്‍പ്പിക്കുന്നവരെ ദൈവം ശുദ്ധീകരിക്കുന്നു. കൂടാതെ ഭൂമിയില്‍ വെച്ച് പൂര്‍ത്തിയാക്കുന്ന ശുദ്ധീകരണം കൂടുതല്‍ യോഗ്യവും നേട്ടകരമാണ്, അതായത്, അത് നമ്മളില്‍ മഹത്വവും കരുണയും വര്‍ദ്ധിപ്പിക്കുകയും അതുവഴി നിത്യജീവിതം മുഴുവനും ദൈവത്തെ കൂടുതലായി സ്നേഹിക്കുവാന്‍ നമ്മളെ അനുവദിക്കുകയും ചെയ്യുന്നു; അതുകൊണ്ടാണ് ഈ ജീവിതത്തില്‍ തന്നെ ശുദ്ധീകരിക്കപ്പെടുവാന്‍ നമ്മള്‍ താല്‍പ്പര്യം കാണിക്കണമെന്ന് പറയുന്നത്”.

(ഫാദര്‍ ഗബ്രിയേല്‍, OCD, പ്രഭാഷകന്‍, ഗ്രന്ഥരചയിതാവ്)

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തിന്റെ ദൈര്‍ഖ്യം കുറയ്ക്കാന്‍ ഭൂമിയില്‍ തന്നെ സ്വയം ശുദ്ധീകരണം നടത്തേണ്ടിയിരിക്കുന്നു. പാപകരമായ അവസ്ഥകളെ തള്ളികളയുന്നത് വഴിയും കൌദാശികപരമായ ജീവിതവും കാരുണ്യപ്രവര്‍ത്തികളും വഴി ജീവിതത്തെ ശുദ്ധീകരിക്കാന്‍ കഴിയും. നമ്മുടെ ജീവിതത്തില്‍ ശുദ്ധീകരണം നടത്തേണ്ട മേഖലകള്‍ ഏതൊക്കെയാണെന്ന് അല്പ സമയം ആത്മശോധന നടത്തുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles