ഭൂമിയില്‍ വച്ച് ശുദ്ധീകരണാനുഭവം ഉണ്ടായി നേരിട്ട് സ്വര്‍ഗത്തില്‍ പ്രവേശിച്ച കന്യാസ്ത്രീ

തെരേസ്യന്‍ നവോത്ഥാനത്തിലെ ശക്തമായ ഒരു തൂണായിരുന്ന വിശുദ്ധ ജോസഫിന്റെ മേരിയെ, ഭൂമിയില്‍ ശുദ്ധീകരണസ്ഥലം നല്‍കികൊണ്ട് ദൈവം അനുഗ്രഹിച്ചു, “സംസാരിക്കുവാന്‍ പോലും കഴിയാതെ, കഠിനമായ വേദന സഹിച്ചുകൊണ്ട് അവള്‍ കഴിഞ്ഞു, അത് കണ്ട് അവളെ പരിചരിച്ചിരുന്നു കന്യാസ്ത്രീകളുടെ ഹൃദയം നുറുങ്ങി പോയി. ‘അവയെ ദൈവഹിതത്തിനായി സമര്‍പ്പിക്കുവാന്‍’ അവരില്‍ ഒരാള്‍ മേരിയുടെ കാതില്‍ മന്ത്രിച്ചു. അവള്‍ അപ്രകാരം ചെയ്യുക മാത്രമല്ല തന്റെ ജീവിതാവസാനം വരെ അങ്ങിനെ ചെയ്തുകൊണ്ടിരുന്നു.

മേരി നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് അവളെ ഇപ്രകാരം ചെയ്യുവാന്‍ പ്രേരിപ്പിച്ച സിസ്റ്ററിന് (ഇസബെല്ല) ദൈവം വെളിപ്പെടുത്തി കൊടുത്തു. കൂടാതെ മരണപ്പെട്ട മേരി ആ സിസ്റ്ററിന്റെ അടുക്കല്‍ വരികയും, ശുദ്ധീകരണസ്ഥലം ഒഴിവാക്കി നേരിട്ടുള്ള സ്വര്‍ഗ്ഗീയ പ്രവേശനം തനിക്ക് സാധ്യമാക്കുവാനായി ദൈവഹിതത്തിനുള്ള സമര്‍പ്പണത്തിനായി തന്നെ ഉപദേശിച്ച ആ കന്യാസ്ത്രീക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു”.

(ആവിലായിലെ വിശുദ്ധ തെരേസ, ഒരു കന്യാസ്ത്രീയുടെ മരണവേളയില്‍).

വിചിന്തനം:

നിങ്ങളുടെ ഹൃദയവും, ആത്മാവും ദൈവഹിതത്തിനായി സമര്‍പ്പിക്കുക, ദൈവത്തിന്റെ നന്മയില്‍ വിശ്വാസമര്‍പ്പിക്കുക. ദൈവം നമുക്ക് നല്‍കിയ ജീവിതത്തിന്റെ മനോഹാരിതക്കും മഹത്വത്തിനും ദൈവത്തോട് നന്ദിപറയുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles