കുട്ടികളെ സൈന്യത്തിലെടുക്കുന്നതിനെതിരെ മാര്‍പാപ്പാ

വത്തിക്കാൻസിറ്റി: കുട്ടികളെ പട്ടാളത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ. കുട്ടിപ്പട്ടാളക്കാരെ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് എതിരേയുള്ള അന്തർദേശീയ ദിനാചരണം പ്രമാണിച്ചു നൽകിയ ട്വിറ്റർ സന്ദേശത്തിലാണു മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
യുദ്ധത്തിലേക്ക് എടുത്തെറിയപ്പെടുന്ന ആയിരക്കണക്കിനു കുട്ടികൾക്ക് അവരുടെ ബാല്യം നഷ്ടപ്പെടുകയാണ്. അത്യന്തം നിന്ദ്യമായ ഈ കുറ്റത്തിന് അന്ത്യം കുറിച്ചേ മതിയാവൂ എന്നു മാർപാപ്പ പറഞ്ഞു. 2018 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 46 രാജ്യങ്ങളാണു പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികളെ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്നത്.