ഗര്‍ഭച്ചിദ്രം ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: എത്ര പ്രയാസകരമായ അവസ്ഥയിലും ഗര്‍ഭഛിദ്രം ഒരു പരിഹാരമല്ലെന്ന് തീര്‍ത്തു പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ. വൈകല്യമുള്ള ഭ്രുണങ്ങളെ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്തി അവയെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തി മനുഷ്യത്വരഹിതമെന്ന് മാര്‍പാപ്പാ കുറ്റപ്പെടുത്തി.

‘കുഞ്ഞ് വൈകല്യമുള്ളതായിരിക്കും എന്ന ഭയമാണ് പലപ്പോഴും മാതാപിതാക്കളെ ഗര്‍ഭഛിദ്രം ചെയ്യുന്നതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തിരുസഭയുടെ നിലപാട് വ്യക്തമാണ്. മനുഷ്യജീവന്‍ പരിപാവനവും നശിപ്പിക്കാന്‍ പാടില്ലാത്തതുമാണ്. വൈകല്യമുള്ള കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ വച്ച് ഇല്ലായ്മ ചെയ്യുന്നത് മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ്. തങ്ങളുടെ ഏറ്റവും ദുര്‍ബലനായ കുഞ്ഞിനെ സ്വീകരിക്കാനും ആശ്ലേഷിക്കാനും കുടുംബത്തിനുള്ള സാധ്യതകള്‍ ഇല്ലായ്മ ചെയ്യുന്ന നടപടിയാണത്’ പാപ്പാ പറഞ്ഞു. .

ഗ​​​ർ​​​ഭ​​ഛി​​​ദ്ര​​​ത്തോ​​​ടു​​​ള്ള എ​​​തി​​​ർ​​​പ്പ് മ​​​ത​​​പ​​​ര​​​മാ​​​യ പ്ര​​​ശ്ന​​​മ​​​ല്ല. മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടി​​​ലൂ​​​ന്നി​​​യു​​​ള്ള​​​താ​​​ണ​​​ത്. ഒ​​​രു പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ഒ​​​രു ജീ​​​വ​​​നെ വ​​​ലി​​​ച്ചെ​​​റി​​​യാ​​​നാ​​​വി​​​ല്ല. ഗ​​​ർ​​​ഭഛി​​ദ്ര​​​മെ​​​ന്ന​​​ത് ഒ​​​രു പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ വാ​​​ട​​​ക​​​ക്കൊ​​​ല​​​യാ​​​ളി​​​യെ ഏ​​​ർ​​​പ്പാ​​​ടാ​​​ക്ക​​​ലാ​​​ണ്. അ​​​തു ന്യാ​​​യ​​​മാ​​​ണോ​​​യെ​​​ന്നു മാ​​​ർ​​​പാ​​​പ്പ ചോ​​​ദി​​​ച്ചു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles