നല്ലതണ്ണി മാർത്തോമാശ്ലീഹാ ദയറാ സീറോ മലബാർ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറാ

കാഞ്ഞിരപ്പള്ളി രൂപതയിലെ, നല്ലതണ്ണിയിലുള്ള മാർ തോമ്മാശ്ലീഹാ ദയറായെ സ്വയാധികാര ദയറായായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് ഉയര്‍ത്തി.

ഇതുവഴി സ്വയാധികാരമുള്ള സീറോ മലബാർ സഭയിലെ, ആദ്യത്തെ ദയറായായി മാർത്തോമാശ്ലീഹാ ദയറാ ചരിത്രത്തിൽ ഇടം പിടിക്കുകയും, മാർത്തോമാനസ്രാണികളുടെ ആശ്രമ ജീവിത ശൈലിക്ക് വലിയൊരു മാതൃകയാവുകയുമാണ്.

നല്ലതണ്ണിയിലെ മാർ തോമാ ശ്ലീഹാ ദയറയിൽ നാളെ നടക്കുന്ന കർമ്മങ്ങളിൽ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ ഇതുമായി ബന്ധപ്പെട്ട ഡിക്രി വായിക്കുകയും തുടർന്ന് പരിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.

ശ്ലൈഹിക ജീവിത പിന്തുടർച്ചയ്ക്കും, അതിന്റെ പൂർണ്ണത അഭ്യസിക്കുന്നതിനും, ഈ ജീവിതശൈലി മറ്റുള്ളവരിലേക്ക് പകരുന്നതിനുമുള്ള ഇടമായി മാറി മാർത്തോമാശ്ലീഹാ ദയറാ, സഭ്യ്ക്ക് ഒരു അനുഗ്രഹമാകട്ടെ എന്ന് പ്രാർത്ഥിക്കാം.

ഉറവിടത്തിലേക്ക് തിരിയുവാൻ ആഹ്വാനം ചെയ്തും, നഷ്ടപെട്ട നസ്രാണികളുടെ തനിമ വീണ്ടെടുക്കുന്നതിന് ദയറാ ആരംഭിച്ചും, മാതൃസഭ്ക്കുവേണ്ടി ധാരാളം ത്യാഗങ്ങൾ സഹിച്ച ബഹുമാനപെട്ട സേവ്യർ കൂടപ്പുഴ അച്ചനെയും, അച്ചനോടൊപ്പം മാർത്തോമ്മാ മാർഗ്ഗം അഭ്യസിക്കുന്ന ആശ്രമാംഗങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നു,


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles