വി. ജോണ്‍ പോള്‍ രണ്ടാമനെ ആദ്യം ‘മഹാന്‍’ എന്ന് വിളിച്ചത് ആരാണ്?

വി. ജോണ്‍ പോള്‍ മാര്‍പാപ്പായുടെ അമ്മയുടെ പേര് എമിലിയ വൊയ്റ്റിവ എന്നായിരുന്നു. കരോള്‍ എന്നാണ് എന്നായിരുന്നു ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ യഥാര്‍ത്ഥ പേര്. അമ്മ അദ്ദേഹത്തെ വാത്സല്യപൂര്‍വം വിളിച്ചിരുന്നതാകട്ടെ, ലോലക്ക് എന്നും.

ലോലക്ക് കുഞ്ഞായിരുന്നപ്പോള്‍ ആ അമ്മ തന്റെ അയല്‍ക്കാരോട് പറയുമായിരുന്നുവത്രേ: ‘നിങ്ങള്‍ നോക്കിക്കൊളൂ, എന്റെ ലോലക്ക് ഒരിക്കല്‍ മഹാനായിത്തീരും’.

ആ അമ്മയുടെ വാക്കുകള്‍ സത്യമായിരുന്നു എന്ന് കാലം തെളിയിച്ചു. മഹാനായ പാപ്പാ എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ അറിയപ്പെട്ടു. ജോണ്‍ പോള്‍ ദ ഗ്രേറ്റ് എന്ന് പലപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.

കരോളിന് ഒന്‍പത് വയസ്സാകുന്നത് വരെ മാത്രമേ അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്നുള്ളൂ. എങ്കിലും അമ്മ അദ്ദേഹത്തില്‍ ചെലുത്തിയ സ്വാധീനം ജീവിതകാലം മുഴുവന്‍ നിലനിന്നിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles