കൊറോണക്കാലത്ത് യേശുവിന്റെ മുള്‍ക്കരീടത്തിന്റെ നിറം മാറുന്നു!

ഇറ്റലിയിലെ ആന്‍ഡ്രിയ അതിരൂപതയിലെ ആന്‍ഡ്രിയ കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്ന യേശുവിന്റെ മുള്‍ക്കീരിടത്തിന്റെ നിറത്തിന് ഈ കൊറോണക്കാലത്ത് മാറ്റം വരുന്നു എന്ന് അതിരൂപത മെത്രാന്‍ ലൂയിജി മാന്‍സി.

1308 ഏഡി മുതല്‍ യേശുവിന്റെ യഥാര്‍ത്ഥ മുള്‍ക്കീരിടം എന്ന് വിശ്വസിക്കപ്പെടുന്ന തിരുശേഷിപ്പ് ആന്‍ഡ്രിയ കത്തീഡ്രലില്‍ സൂക്ഷിച്ചു വരികയാണ്. പാരമ്പര്യം അനുസരിച്ച് കര്‍ത്താവിന്റെ മംഗളവാര്‍ത്ത തിരുനാളും ദുഖവെള്ളിയാഴ്ചയും ഒന്നിച്ചു വരുന്ന സന്ദര്‍ഭങ്ങളില്‍ മുള്‍ക്കിരീടത്തിന്റെ നിറം മാറാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരുശേഷിപ്പിന്റെ രൂപം പെട്ടെന്ന് മാറുന്നു.

പള്ളികള്‍ ഈ ലോക്ക് ഡൗണ്‍ കാലത്ത് അടച്ചിരിക്കുന്നതിനാല്‍, ബിഷപ്പ് മാന്‍സി വിശുദ്ധ മുള്ള് താന്‍ ദിവ്യബലി അര്‍പ്പിക്കുന്ന സ്വകാര്യ ചാപ്പലിലേക്ക് കൊണ്ടു പോയി. ഈ വിശുദ്ധവാരം മുതല്‍ വിശുദ്ധ മുള്ളിന്റെ നിറത്തിന് മാറ്റം വരാന്‍ തുടങ്ങി എന്ന് ബിഷപ്പ് മാന്‍സി സാക്ഷ്യപ്പെടുത്തുന്നു. രണ്ടു ഡോക്ടര്‍മാരെ ഈ പ്രതിഭാസം പരിശോധിക്കാന്‍ ബിഷപ്പ് വിളിച്ചു വരുത്തിയിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles