ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാൻ കമ്മീഷൻ വേണമെന്ന് ആവശ്യം

പാ​​ലാ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന് എ​​സ്എം​​വൈ​​എം, കെ​​യ​​ര്‍ ഹോം​​സ്, കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ്, ദീ​​പി​​ക ഫ്ര​​ണ്ട്‌​​സ് ക്ല​​ബ്, ഇ​​ന്‍​ഫാം തു​​ട​​ങ്ങി​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ശ​​ദ​​മാ​​യ പ​​ഠ​​ന ​റി​​പ്പോ​​ര്‍​ട്ടും അ​​ഭി​​പ്രാ​​യ​​ങ്ങ​​ളും സ​​മ​​ര്‍​പ്പി​​ച്ചു. ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​ന്‍ പി.​​കെ. ഹ​​നീ​​ഫ, ക​​മ്മീ​​ഷ​​ന്‍ അം​​ഗ​​ങ്ങ​​ളാ​​യ അ​​ഡ്വ.​ബി​​ന്ദു എം. ​​തോ​​മ​​സ്, അ​​ഡ്വ. മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ല്‍ എ​​ന്നി​​വ​​ര്‍ ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷ​​ത്തി​​ന്‍റെ വി​​വി​​ധ​​ങ്ങ​​ളാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളും ആ​​ശ​​ങ്ക​​ക​​ളും ഗ​​വ​​ണ്‍​മെ​​ന്‍റി​​ന്‍റെ ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ത്തു​​മെ​​ന്നും പ​​രി​​ഹാ​​ര​ മാ​​ര്‍​ഗ​​ങ്ങ​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും ഉ​റ​പ്പു​ന​ൽ​കി.
ക്രൈ​​സ്ത​​വ​​ര്‍ സാ​​മൂ​​ഹി​​ക​​മാ​​യും സാ​​മ്പ​​ത്തി​​ക​​മാ​​യും വി​​ദ്യാ​​ഭ്യാ​​സ​​പ​​ര​​മാ​​യും നേ​​രി​​ടു​​ന്ന ഒ​​ട്ടേ​​റെ വെ​​ല്ലു​​വി​​ളി​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ടി​​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. കു​റെ വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ക്രൈ​സ്ത​വ​ർ​ക്കു സ​​ര്‍​ക്കാ​​ര്‍ സ​​ര്‍​വീ​​സു​​ക​​ളി​​ല്‍ ജോ​​ലി പ്ര​​വേ​​ശ​​നം നാ​​മ​​മാ​​ത്ര​​മാ​​ണ്. ക്രൈ​സ്ത​വ യു​വ​ത​ല​മു​റ​യു​ടെ തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യും വി​​വാ​​ഹ കാ​​ല​​താ​​മ​​സ​​വും കാ​​ര്‍​ഷി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ളും റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ്ര​​തി​​പാ​​ദി​​ച്ചി​​ട്ടു​​ണ്ട്. ക്രൈ​​സ്ത​​വ വി​​ശ്വാ​​സം സ്വീ​​ക​​രി​​ച്ച​​തി​​ന്‍റെ പേ​​രി​​ല്‍ അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട ദ​​ളി​​ത് സ​​ഹോ​​ദ​​ര​​ങ്ങ​​ളു​​ടെ വി​​ഷ​​യ​​വും ഗൗ​​ര​​വ​​മാ​​യി പ​​രാ​​മ​​ര്‍​ശി​​ച്ചി​​ട്ടു​​ണ്ട്. ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ല്‍ നി​​ര​​വ​​ധി സ​​ഭാ​​സ​​മൂ​​ഹ​​ങ്ങ​​ള്‍ ഉ​​ള്ള​​തി​​ല്‍ ചു​​രു​​ക്കം ചി​​ല​​ര്‍​ക്കു നാ​​മ​​മാ​​ത്ര​​മാ​​യ സം​​വ​​ര​​ണം ല​​ഭ്യ​​മാ​​ണ്. ഭാ​​ര​​ത​​ത്തി​​ന്‍റെ​​യും കേ​​ര​​ള​​ത്തി​​ന്‍റെ​​യും വി​​ക​​സ​​ന​​ത്തി​​ല്‍ പ്ര​​ത്യേ​​കി​​ച്ചു വി​​ദ്യാ​​ഭ്യാ​​സ, ആ​​തു​​ര​​ശു​​ശ്രൂ​​ഷ, അ​​വ​​ശ സ​​ഹാ​​യ മേ​​ഖ​​ല​​ക​​ളി​​ല്‍ മ​​റ്റാ​​രും ചെ​​യ്തി​​ട്ടു​​ള്ള​​തി​​നെ​​ക്കാ​​ള്‍ സം​​ഭാ​​വ​​ന​​ക​​ള്‍ ഒ​​ന്നാം നൂ​​റ്റാ​​ണ്ടു​​മു​​ത​​ല്‍ നി​​സ്വാ​​ര്‍​ഥ​​മാ​​യി ചെ​​യ്തി​​ട്ടു​​ള്ള സം​​വ​​ര​​ണ​​ര​​ഹി​​ത ക്രൈ​​സ്ത​​വ സ​​മു​​ദാ​​യ​​മാ​​യ വി​​വി​​ധ സു​​റി​​യാ​​നി സ​​ഭ​​ക​​ളു​​ടെ അ​​വ​​സ്ഥ ക​​മ്മീ​​ഷ​​നു മു​​ന്‍​പി​​ല്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു.
ക്രൈ​​സ്ത​​വ​​രു​​ടെ വി​​ദ്യാ​​ഭ്യാ​​സ സാ​​മ്പ​​ത്തി​​ക സാ​​മൂ​​ഹി​​ക ചു​​റ്റു​​പാ​​ടു​​ക​​ള്‍ പ​​ഠി​ക്കാ​ൻ എ​​ത്ര​​യും​​വേ​​ഗം ഒ​​രു ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്നു തു​​ട​​ങ്ങി ഇ​​രു​​പ​​തി​​ല​​ധി​​കം ആ​വ​ശ്യ​ങ്ങ​ൾ റി​​പ്പോ​​ര്‍​ട്ടി​​ല്‍ അ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു.
പാ​​ലാ രൂ​​പ​​ത എ​​സ്എം​​വൈ​​എം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സി​​റി​​ല്‍ ത​​യ്യി​​ൽ, കെ​​യ​​ര്‍ ഹോം​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​സ്‌​​ക​​റി​​യ വേ​​ക​​ത്താ​​നം, എ​​സ്എം​​വൈ​​എം പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍ തോ​​ട്ട​​ത്തി​​ല്‍, റീ​​ജ​​ന്‍റ് ബ്ര​​ദ​​ര്‍ തോ​​മ​​സ് പ​​ടി​​ഞ്ഞാ​​റേ​​മു​​റി​​യി​​ല്‍, അ​​മ​​ല്‍ സി​​റി​​യ​​ക് ജോ​​സ് വേ​​ളാ​​ശേ​​രി​​ല്‍, ബി​​നോ​​യി വ​​ലി​​യ​​വീ​​ട്ടി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സം​​യു​​ക്ത​​മാ​​യാ​​ണ് തൊ​​ടു​​പു​​ഴ​​യി​​ല്‍ പ​​ഠ​​ന റി​​പ്പോ​​ര്‍​ട്ട് ക​​മ്മീ​​ഷ​നു സ​​മ​​ര്‍​പ്പി​​ച്ച​​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles