മനോരോഗിയായ കത്തോലിക്കയ്‌ക്കെതിരെ ഇന്തോനേഷ്യയില്‍ ദൈവദൂഷണക്കുറ്റം

ജക്കാര്‍ത്ത: ഒരു മുസ്ലിം പള്ളിയുടെ ഉള്ളില്‍ തന്റെ നായയുമായി പ്രവേശിച്ചെന്നും ചെരിപ്പുകള്‍ ഊരിമാറ്റിയില്ല എന്നും ആരോപിച്ച് മനോരോഗിയായ ഒരു കത്തോലിക്കാ സ്ത്രീക്കെതിരെ ഇന്തോനേഷ്യയില്‍ ദൈവദൂഷണക്കുറ്റം ചുമത്തി കേസ്.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ദൈവദൂഷണം കുറ്റകൃത്യമാണ്. അഞ്ചു വര്‍ഷം വരെ തടവില്‍ കിടക്കാവുന്ന കുറ്റമാണ് ദൈവദൂഷണം. സ്‌കിസോഫ്രീനിയ എന്ന മനോരോഗമുള്ളതായി വൈദ്യപരിശോധനയില്‍ നേരത്തെ തെളിഞ്ഞിട്ടുള്ള വ്യക്തിയാണ് ആരോപണ വിധേയായ സ്ത്രീ.

52 കാരിയായ സ്ത്രീ ചെരുപ്പൂരാതെ മുസ്ലിം പള്ളിയില്‍ പ്രവേശിക്കുന്നതു കാണിക്കുന്ന ഒരു വീഡിയോ രാജ്യമൊട്ടാകെ പ്രചരിച്ചിരുന്നു. തന്റെ നായ ഓടി നടക്കുമ്പോള്‍ അസ്വസ്ഥയായ സ്ത്രീ പള്ളി അംഗങ്ങളുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതും വീഡിയോവില്‍ കാണാം.

മുസ്ലീം ആചാരപ്രകാരം നായ അശുദ്ധമൃഗമാണ്. നായ പള്ളിക്കകത്ത് പ്രവേശിച്ചതും ചെരുപ്പ് നീക്കം ചെയ്യാതെ പള്ളിയില്‍ സ്ത്രീ പ്രവേശിച്ചതുമാണ് അവര്‍ക്കെതിരെ ദൈവദൂഷണക്കുറ്റം ചുമത്താന്‍ കാരണമായത്.

എന്നാല്‍ സ്ത്രീയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ അധികാരികള്‍ക്കയച്ചു കൊണ്ട് അവര്‍ മനോരോഗിയാണെന്നും മനപൂര്‍വമല്ല അവര്‍ ആചാരലംഘനം നടത്തിയത് എന്ന് സ്്തീയുടെ ബന്ധുക്കള്‍ വാദിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles