മെഡ്ജുഗോറിയന്‍ തീര്‍ത്ഥാടനത്തിന് പാപ്പാ അനുമതി നല്‍കി

മെഡ്ജുഗോറിയയിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ പച്ചക്കൊടി. സഭ ഔദ്യോഗികമായി മെഡ്ജുഗോറിയയിലെ മരിയന്‍ ദര്‍ശനങ്ങള്‍ അംഗീകരിച്ചിട്ടില്ല. പേപ്പല്‍ അനുമതി ലഭിച്ചു എന്നതു കൊണ്ട് സഭയുടെ അംഗീകാരം ഈ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന് ലഭിച്ചു എന്നര്‍ത്ഥമില്ല എന്ന് പേപ്പല്‍ വക്താവ് അലസ്സാന്‍ഡ്രോ ജിസ്സോട്ടി പറഞ്ഞു.

മ​ധ്യ​യൂ​റോ​പ്പി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ബാ​ൾ​ക്ക​ൻ രാ​ജ്യ​മാ​യ ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വി​ന രാ​ജ്യ​ത്താ​ണ് മെഡ്ജുഗോറിയ​. 1981 ജൂ​ൺ 24-ന് ഇ​വി​ടെ ആ​റു കു​ട്ടി​ക​ൾ​ക്ക് സ​മാ​ധാ​ന​രാ​ജ്ഞി​യാ​യ പ​രി​ശു​ദ്ധ മ​റി​യം പ്ര​ത്യ​ക്ഷ​പ്പെ​ട്ടു എ​ന്നു വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വ​ത്തി​ക്കാ​ൻ ക​ർ​ദി​നാ​ൾ ക​മി​ല്ലോ റൂ​യി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു പ​ഠി​ച്ചി​രു​ന്നു. നാ​ലു വ​ർ​ഷ​ത്തെ പ​ഠ​ന​ത്തി​നു ശേ​ഷം 2017-ൽ ​ക​മ്മീ​ഷ​ൻ ന​ല്കി​യ റി​പ്പോ​ർ​ട്ട് വി​ശ്വാ​സ തി​രു​സം​ഘം പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്.

തീ​ർ​ഥാ​ട​ന​ത്തി​നു​ള്ള അ​നു​വാ​ദം മെഡ്ജുഗോറിയയി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ആ​ർ​ച്ച്ബി​ഷ​പ് ഹെ​ൻ‌​റി​ക്ക് ഹോ​സ​റും ബോ​സ്നി​യ-​ഹെ​ർ​സ​ഗോ​വി​ന​യി​ലെ പേ​പ്പ​ൽ നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ലൂ​യി​ജി പെ​സൂ​ട്ടോ​യും ചേ​ർ​ന്നാ​ണ് മെഡ്ജുഗോറിയയി​ലെ ദേ​വാ​ല​യ​ത്തി​ൽ അ​റി​യി​ച്ച​ത്.
മെഡ്ജുഗോറിയയി​ലേ​ക്കു രൂ​പ​ത​ക​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇനി തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ക്കാം. മെഡ്ജുഗോറിയയി​ൽ മാ​താ​വി​ന്‍റെ ദ​ർ​ശ​നം ല​ഭി​ച്ച​താ​യി ആ​റു കു​ട്ടി​ക​ളാ​ണ് 38 വ​ർ​ഷം മു​ന്പു പ​റ​ഞ്ഞ​ത്. അ​വ​രി​ൽ മൂ​ന്നു പേ​ർ​ക്ക് ഇ​ന്നും ദി​വ​സേ​ന ദ​ർ​ശ​നം ല​ഭി​ക്കു​ന്നു​ണ്ട്. മെഡ്ജുഗോറിയ​​യി​ൽ താ​മ​സി​ക്കു​ന്ന വി​ക്ക, മോ​ൻ​സ എ​ന്ന സ്ഥ​ല​ത്തു താ​മ​സി​ക്കു​ന്ന മ​രി​യ, ലു​ണേ​ത്തി, അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വാ​ൻ എ​ന്നി​വ​രാ​ണ​വ​ർ. മി​ര്യാ​ന സോ​ൾ​ഡോ​യ്ക്ക് എ​ല്ലാ​ മാ​സ​വും ര​ണ്ടാം തീ​യ​തി ദ​ർ​ശ​നം ല​ഭി​ക്കു​ന്നു. ഇ​വാ​ങ്ക, യാ​ക്കോ​വ് എ​ന്നി​വ​ർ​ക്കു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലാ​ണു മാ​താ​വി​ന്‍റെ ദ​ർ​ശ​നം

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles