ചാരം പൂശി ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മാര്‍ക്ക് വാള്‍ബര്‍ഗ്

മാര്‍ക്ക് വാള്‍ബര്‍ഗ് ഹോളിവുഡിലെ വലിയ താരമാണ്. എങ്കിലും അദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസം മടി കൂടാതെ പ്രഖ്യാപിക്കുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ്.

കഴിഞ്ഞ ദിവസം ലോസ് ആഞ്ചലസിലെ സെന്റ് പോള്‍സ് കത്തീഡ്രലിന് മുമ്പില്‍ നെറ്റിയില്‍ ചാരം പൂശി നില്‍ക്കുന്ന വീഡിയോ മാര്‍ക്ക് വാള്‍ബര്‍ഗ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ഹ്രസ്വമായൊരു വീഡിയോയില്‍ ഈ നോമ്പുകാലത്ത് എന്തെല്ലാം ഉപേക്ഷിക്കണം എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. ഉപേക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദാനധര്‍മങ്ങള്‍ നടത്താനാണ് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നത്.

തിരക്കു പിടിച്ച ജീവിതം നയിക്കുന്ന വാള്‍ബര്‍ഗ് തന്റെ കുടംബത്തിനായി കൂടുതല്‍ സ്‌നേഹവും, കുടുതല്‍ സമാധാനവും കൂടുതല്‍ അംഗീകാരവും ശ്രദ്ധയും കരുണയുമെല്ലാം പ്രദാനം ചെയ്യും എന്ന് അദ്ദേഹം പറയുന്നുണ്ട്.

വീണ്ടും ഈസ്റ്ററിന് കാണാം എന്നു പറഞ്ഞു കൊണ്ടാണ് വാള്‍ബര്‍ഗ് തന്റെ വീഡിയോ സന്ദേശം ഉപസംഹരിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles