മാര്‍ പവ്വത്തിലിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് കേരള നിയമസഭാ സ്പീക്കര്‍

തിരുവനന്തപുരം: ചങ്ങനാശേരി അതിരൂപതാ മുൻ അദ്ധ്യക്ഷനും ഇന്റര് ചർച്ച് കൗൺസിൽ ചെയർമാനുമായിരുന്ന മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്താ ദീർഘകാലം സഭാ സാമുദായിക സാമൂഹ്യ മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ വ്യക്തി ആണെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരപൂർവം കാണുന്നുവെന്നും കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാർ പൗവത്തിലിന്റെ ചിത്രം ഉൾപ്പെടുത്തിയ നവതി സ്മാരക പോസ്റ്റൽ സ്റ്റാമ്പ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരത്ത് നടന്ന പ്രകാശന ചടങ്ങിൽ അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം,അതിരൂപതാ ചാൻസിലർ റവ ഡോ.ഐസക് ആലഞ്ചേരി,ലൂർദ്ദ്മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ്ഡയറക്ടർ റവ. ഡോ.സോണി മുണ്ടുനടയ്ക്കൽ, ഫാ. ജോസഫ് കാക്കനാട്, ഫാ. ചെറിയാൻ കക്കുഴി, ഫാ. ജോസഫ് പകലൊമറ്റം, പി.ർ.ഒ. അഡ്വ. ജോജി ചിറയിൽ, തിരുവനന്തപുരം ജില്ലാ പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ശിവദാസൻ പിള്ള, പോസ്റ്റൽ ഡിപ്പാർട്ടമെന്റ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സോണി എസ്.എൻ. തുടങ്ങിയവർ പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles