പ്രതിസന്ധികളെയെല്ലാം സഭ അതിജീവിക്കും: മാര്‍ ബസേലിയോസ് ക്ലീമിസ്

പാലാ: ഏതെല്ലാം പ്രതിസന്ധികള്‍ വന്നാലും പത്രോസിന്റെ വിശ്വാസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭയ്‌ക്കെതിരെ ദുഷ്ടശക്തികള്‍ പ്രബലപ്പെടുകയില്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ. 37ാമത് പാലാ രൂപത ബൈബിള് കണ്‍വെന്‍ഷന്‍് പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. എന്തെല്ലാം ആരോപണങ്ങളും പരിഹാസങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായാലും സുവിശേഷ സാക്ഷ്യപ്രവൃത്തികള്‍ തടസ്സമില്ലാതെ തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പാലാ ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രതിസന്ധികളിലും വിമര്ശനങ്ങളിലും ശാന്തത ക്രൈസ്തവര് മുഖമുദ്രയാക്കണമെന്നും ദൈവവചനം നമ്മെ വെട്ടിയൊരുക്കുമ്പോഴാണ് പങ്കുവയ്പിന്റെ അനുഭവം യാഥാര്ഥ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ രൂപതാ സഹായ മെത്രാന് മാര് ജേക്കബ് മുരിക്കന്‍്, ബിഷപ്പ് മാര് ജോസഫ് പള്ളിക്കാപറമ്പില്‍, വികാരി ജനറാള്‍്മാരായ മോണ്‍്. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍്. ഏബ്രഹാം കൊല്ലിത്താനത്തുമലയില്, മോണ്. ജോസഫ് മലേപ്പറമ്പില്, പാലാ സെന്റ് തോമസ് കോളജ് പ്രിന്‌സിപ്പല് റവ.ഡോ. ജയിംസ് മംഗലത്ത്, കത്തീഡ്രല് വികാരി ഫാ. സെബാസ്റ്റ്യന് വെട്ടുകല്ലേല്, അരുണാപുരം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല്, ഫാ. കുര്യന് മറ്റം, ബാബു തട്ടാംപറമ്പില്, സാബു കോഴിക്കോട്ട്, സണ്ണി പള്ളിവാതുക്കല്, ജോണ്‌സണ് തടത്തില്, ജോര്ജുകുട്ടി ഞാവള്ളില്, തോമസ് വടക്കേല്, ജോണി വേലംകുന്നേല്, തുടങ്ങിയവര് സന്നിഹിതരായിരുന്നു. ജനറല് കോഓര്ഡിനേറ്റര് മോണ്. സെബാസ്റ്റ്യന് വേത്താനത്ത് സ്വാഗതവും ജനറല് കണ്വീനര് ഫാ. വിന്‌സെന്റ് മൂങ്ങാമാക്കല് കൃതജ്ഞതയും പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles