ആലഞ്ചേരി പിതാവിന്റെ നോമ്പുകാലചിന്തകള്‍

സഭയിലെ ഒരോ രൂപതയിലെയും പിതാക്കډാര്‍ നോമ്പുകാലസന്ദേശങ്ങള്‍ നല്കിയിട്ടുണ്ടല്ലോ. ഏതാനും പൊതുവായ ചിന്തകള്‍ നിങ്ങളുടെ പരിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കും വിഷയമാക്കുവാന്‍ ഞാനും ആഗ്രഹിക്കുന്നു. പൗരസ്ത്യസഭകള്‍ ഉയിര്‍പ്പുതിരുന്നാളിന് ഒരുക്കമായി 50 ദിവസങ്ങളാണ് നോമ്പ് ആചരിക്കുന്നത്. സീറോമലബാര്‍സഭയില്‍ ഇത് അമ്പതുനോമ്പ്, വലിയനോമ്പ് എന്നൊ ക്കെ അറിയപ്പെടുന്നു. വിഭൂതി തിങ്കള്‍ മുതല്‍ ഉയിര്‍പ്പുഞായര്‍ വരെ ആചരിക്കപ്പെടുന്ന നോമ്പായതുകൊണ്ടാണ് 50 നോമ്പ് എന്ന പേരു വന്നത്.   ചില ഭക്ഷണസാധനങ്ങളുടെ വര്‍ജനം (മത്സ്യമാംസാദികള്‍) ഇക്കാലത്തു പാലിക്കുന്നതുകൊണ്ടാണ് നോമ്പാചരണം എന്നു പറയുന്നത്. നോമ്പിനോടു ചേര്‍ന്നുപോകുന്ന ഒരു അനുഷ്ഠാനമാണ്  ഉപവാസം. നോമ്പിലെ എല്ലാദിവസങ്ങളി ലുമോ, വെള്ളിയാഴ്ച ദിവസങ്ങളിലോ, ഒരു നേരം മാത്രം ഭക്ഷണം കഴിക്കുക എന്ന മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പതിവ് ഇന്നും പലരും പാലിക്കുന്നുണ്ട്. നോമ്പും ഉപവാസവും പാലിച്ചും പ്രാര്‍ത്ഥനാപൂര്‍വം അനുരഞ്ജന കൂദാശ സ്വീകരിച്ചും പശ്ചാത്താപ ചൈതന്യത്തോടെ നോമ്പാചരണം നടത്തുന്നത് ജീവിത നവീകരണത്തിന് ഏറെ ഉപകാരപ്രദമാണ്. സഭയിലെ വിശ്വാസികള്‍ എല്ലാവരും ഈ വിധത്തില്‍ ഫലപ്രദമായ രീതിയില്‍ നോമ്പാചരിക്കണമെന്ന് സ്നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.  ശരീരവും മനസ്സും ആത്മാവും ഒന്നു ചേര്‍ന്നുള്ള ഒരു സത്തയാണ് മനുഷ്യന്‍റേത്. മനസ്സിന്‍റെയും ആത്മാവിന്‍റെയും സംസ്കരണത്തിനും വിശുദ്ധീകരണത്തിനും ശരീരത്തിന്‍റെ പ്രവണതകളെ നേരായി നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. തിډയുടെ ശക്തി നമ്മില്‍ ഒരോരുത്തരിലും മനുഷ്യസമൂഹത്തില്‍ പൊതുവേയും പ്രവര്‍ത്തിക്കു ന്നുണ്ട്. കര്‍ത്താവായ ഈശോയുടെ ജീവിതത്തില്‍ തന്നെ ഭക്ഷണം, പ്രതാപം, പ്രശസ്തി എന്നീ പ്രലോഭനങ്ങള്‍ മുന്നില്‍വെച്ച് സാത്താന്‍ അവിടുത്തെ പരീക്ഷിച്ചതായും സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. പത്രോസിനോട് പോലും ഈശോ പറ ഞ്ഞു: ڇ ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു. എന്നാല്‍ നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രര്‍ത്ഥിച്ചുڈ (ലൂക്കാ. 22:31-32).ഈശോയുടെ നസ്രത്തിലെ സിനഗോഗ് പ്രസംഗത്തില്‍ څബന്ധിതരുടെ മോചനംچ മിശിഹായുടെ ഒരു പ്രധാന ദൗത്യമായി അവിടുന്ന് അറിയിക്കുന്നു. തിډയുടെ ശക്തി യാണ് നമ്മെ ബന്ധിതരാക്കുന്നത്. പലവിധ ബന്ധനങ്ങളില്‍പെട്ട് ദൈവമക്കളുടെ സ്വാത ന്ത്ര്യം നഷ്ടപ്പെടുത്തുന്ന ജീവിതശൈലി ആത്മപരിശോധനയ്ക്ക് വിഷയമാക്കണം. നډയും തിډയും തമ്മില്‍ തിരിച്ചറിയാനും തിډയെ പൂര്‍ണ്ണമായി ഉപേക്ഷിക്കാനും അതുവഴി ബന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള അവസരമാണ് നോമ്പുകാലം. മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം, ലൈംഗികാസക്തി, കീര്‍ത്തിദാഹം മുതലായ ദുഷ്തഴക്കങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചിതരാകുന്നതിന് വ്യക്തിപരമായി പ്രതിജ്ഞ എടുത്ത് ദൈവത്തില്‍ അഭയം തേടുന്നത് നോമ്പുകാലത്തിന്‍റെ ഫലപ്രദമായ ആചരണമായിരിക്കും.  നോമ്പുകാലത്തെ ആത്മപരിശോധനയില്‍ നമ്മള്‍ ചെയ്യുന്ന സാമൂഹികതിډകളെ ഉള്‍പ്പെടുത്തണം.  ആഘോഷങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും രംഗത്തു ള്ള ധൂര്‍ത്ത്, പരിസ്ഥിതി മലിനീകരണം, പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത, അഴിമതി മുതലായ സാമൂഹിക തിډകളില്‍ നിന്ന് മോചനം നേടേണ്ടതും സമൂഹത്തിന്‍റെ സുസ്ഥിതിക്കും സുഗമമായ നിലനില്പിനും ആവശ്യമാണ്. ദൈവത്തിന്‍റെ ദാനമായ പ്രപഞ്ചത്തെക്കുറിച്ചും നമ്മള്‍ നേരിടുന്ന പരിസ്ഥിതി പ്രതിസന്ധികളെക്കുറിച്ചും ഈ നോമ്പുകാലത്ത് ചിന്തിക്കണം. പരിസ്ഥിതിക്കു ഭീഷണിയാകുന്ന  എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍തിരിയാനുള്ള ഒരു തീരുമാനം നോമ്പുകാലത്ത് നമ്മളോരോരുത്തരും എടുക്കണമെന്നാണ് എന്‍റെ ആഗ്രഹം. നമ്മുടെ പരിസരങ്ങളും ജലവും വായുവും മാലിന്യരഹിതമായി കാത്തുസൂക്ഷിക്കേണ്ടത് ജീവന്‍റെ പരിരക്ഷണത്തിന് അത്യാന്താപേക്ഷിതമാണ്.  അത് സൃഷ്ടാവായ ദൈവത്തോടുള്ള നന്ദിയുടെയും വരും തലമുറയോടുള്ള പ്രതിബദ്ധതയുടെയും ഭാഗമാണ്. ജീവനെതിരെയുള്ള ഭീഷണികളെ സുവിശേഷ മാര്‍ഗ്ഗത്തിലൂടെ നേരിടുവാനുള്ള സാമൂഹികപ്രതിബന്ധത കൂടുതല്‍ ആര്‍ജിക്കുവാനുള്ള സമയംകൂടിയാണ് നോമ്പു കാലം. ഭ്രൂണഹത്യ, കാരുണ്യവധം, ലിംഗാടിസ്ഥിതവിവേചനം വിശിഷ്യാ, സ്ത്രീ വിവേചനം, ദളിത്-ആദിവാസി സമൂഹങ്ങളോടുള്ള അവഗണന, ഭിന്നശേഷിക്കാ രോടുള്ള അവഗണന എന്നിവയെല്ലാം ജീവനെതിരെയുള്ള ഭീഷണികളാണ്. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലുള്ള സംഘര്‍ഷങ്ങള്‍ മൂലം ജീവന്‍ നഷ്ടപ്പെടുത്തുന്നതും ജീവനെതിരെയുള്ള വലിയ തിډയാണെന്ന ബോധ്യം ആഴപ്പെടണം. നോമ്പുകാലത്ത് എല്ലാവരോടും ആദരവും ബഹുമാനവും കാത്തുസൂക്ഷിച്ചുകൊണ്ട് ജീവന്‍റെ എല്ലാ തലങ്ങളിലും അതിന് സംരക്ഷണം നല്‍കുന്നതിന് നമുക്ക് പരിശ്രമിക്കാം.ദൈവത്തോടുള്ള അടുപ്പം സഹോദരങ്ങളോട് കൂടുതല്‍ അടുക്കുവാന്‍ നമ്മെ സഹായിക്കുന്നു. മിശിഹായുടെ ശരീരത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ വിശ്വാസികളായ എല്ലാ സഹോദരങ്ങളോടും, മനുഷ്യസമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ എല്ലാ മനുഷ്യരോടും സ്നേഹത്തില്‍ കൂടുതല്‍ ഐക്യപ്പെടുവാനുള്ള സന്ദര്‍ഭമായി നോമ്പുകാലം മാറണം. നമുക്കുള്ളവയില്‍ നിന്ന് ആവശ്യക്കാരായ സഹോദരങ്ങള്‍ക്ക്, വിശിഷ്യ അഗതികള്‍, അഭയാര്‍ത്ഥികള്‍, തിരസ്ക്കരിക്കപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായും പങ്കുവയ്ക്കുവാന്‍ നോമ്പുകാലത്ത് നാം പ്രത്യേകം ശ്രദ്ധിക്കണം.ദൈവവുമായുള്ള ഐക്യത്തിലും വിധേയത്വത്തിലും നാം നോമ്പിനെ കാണണം. പ്രര്‍ത്ഥന, ദൈവവചനധ്യാനം, കുദാശകളുടെ ഒരുക്കത്തോടെയുള്ള സ്വീകരണം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മുന്നേറുവാനുള്ള സന്ദര്‍ഭമായും നോമ്പുകാലം ഉപകരിക്കട്ടെ!  അപ്രകാരം അനുതാപത്തിന്‍റെയും ജീവിതനവീകരണത്തിന്‍റെയും  വഴിയിലൂടെ സഞ്ചരിച്ച് കൂടുതല്‍ വിശുദ്ധിയോടെ ഉയിര്‍പ്പ് തിരുനാളിന്‍റെ മഹത്വത്തില്‍ പങ്കുചേരുന്നതിന് നമുക്ക് ഇടയാകട്ടെ.  

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles