പാതിനോമ്പായി. അനുഗ്രഹം നേടാന്‍ ഇനി എന്തെല്ലാം ചെയ്യണം?

നോമ്പിന്റെ പകുതി ദിനങ്ങൾ പൂർത്തിയാക്കി തിരുസഭ മിശിഹായുടെ കഷ്ടാനുഭവങ്ങളെ ധ്യാനിച്ച് കൂടുതൽ തീക്ഷ്ണതയോടെ നോമ്പിലും പ്രാർത്ഥനയിലും പരിഹാരങ്ങളിലും പ്രായശ്ചിത്ത പ്രവൃത്തികളിലൂടെയും മുന്നോട്ട് പോകുവാൻ വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. രക്ഷയുടെ അടയാളമായ കർത്താവിന്റെ വിശുദ്ധ കുരിശ് പ്രത്യേകമായ വിധത്തിൽ സഭയിൽ വണങ്ങുന്നു.

ഈ പാതിനോമ്പ് നമുക്ക് ആത്മപരിശോധനയുടെ ദിനം ആയി മാറട്ടെ. ഇനിയും നോമ്പിലേയ്ക്കും പ്രായശ്ചിത്ത പ്രവൃത്തികളിലെയ്ക്കും പ്രവേശിക്കാത്തവർ വിശുദ്ധ കുമ്പസാരത്തിലൂടെ നോമ്പിന്റെ അരൂപിയിൽ പ്രേവേശിക്കട്ടെ.. ഇനിയുള്ള ദിനങ്ങളിൽ നമുക്ക് ;

1. വിശുദ്ധ കുർബാന മുടക്കാതെ ശ്രദ്ധിക്കാം,
2. ദുഃഖത്തിന്റെ ദിവ്യരഹസ്യങ്ങൾ ധ്യാനിച്ച് ജപമാല ചൊല്ലാം,
3. കരുണകൊന്ത എത്തിക്കാം,
4. സുവിശേഷങ്ങളിൽ പീഡാനുഭഭാഗങ്ങൾ ധ്യാനിച്ചു വായിക്കാം,
5.കുരിശിന്റെ വഴി നടത്താം,
6.വ്യാഴാഴ്ചകളിൽ ആരാധനയിൽ പങ്കെടുത്തും ഉപവസിച്ചും പുരോഹിതർക്കു വേണ്ടി പ്രാർത്ഥിക്കാം,
7. ദാനധർമ്മങ്ങൾ ചെയ്യാം,
8. അനാഥമന്ദിരങ്ങൾ സന്ദർശിച്ചു സഹായിക്കാം
9. കുമ്പസാരിച്ചു നമ്മളെ വിശുദ്ധീകരിക്കാം

നോമ്പുകാല അരൂപിയിൽ മുന്നോട്ട് പോകാം…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles