കരുണ യേശുവിന്റെ ഹൃദയത്തുടിപ്പാണ്: ഫ്രാന്‍സിസ് പാപ്പാ

കരുണ എന്നത് യേശു ക്രിസ്തുവിന്റെ വിവിധങ്ങളായ സ്വഭാവസവിശേഷതകളില്‍ ഒന്നല്ല, മറിച്ച് അവിടുത്തെ ഹൃദയമിടിപ്പ് തന്നെയാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. ദിവ്യ കാരുണ്യഞായറാഴ്ച ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരുന്നു, പാപ്പാ.
വി. തോമസ് ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭം വ്യാഖ്യാനിക്കുകയായിരുന്നു, പാപ്പാ. വെറും ശിഷ്യന്മാര്‍ മാത്രമായി ജിവിക്കാനല്ല നമ്മുടെ വിളി. ‘നാം യേശുവുമായി സ്നേഹബന്ധത്തില്‍ ആഴപ്പെടണം’ പാപ്പാ പറഞ്ഞു.

കൈകൊണ്ട് സ്പര്‍ശിച്ച് യേശുവിന്റെ സ്നേഹത്തിന്റെ അടയാളങ്ങള്‍ തൊട്ടറിയാനാണ് തോമസ് ആഗ്രഹിച്ചത്. ഉത്ഥിതനെങ്കില്‍ വിദൂരസ്ഥനായ ഒരു ദൈവം നമ്മുടെ ജീവിത ത്തിന് അന്യനാണ്. നാം തോമസിനെ പോലെ അവിടുത്തെ കണ്ണു കൊണ്ട് കാണണം. കൈ കൊണ്ട് തൊടണം, പരിശുദ്ധ പിതാവ് പറഞ്ഞു.

സ്നേഹം അനുഭവിക്കണമെങ്കില്‍ ആദ്യം നാം ക്ഷമിക്കണം. സ്വയം ക്ഷമ നേടാന്‍ വിട്ടു കൊടുക്കണം. ക്ഷമയാണ് ദൈവസ്നേഹം അനുഭവിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നത്, പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles