കെ​സി​ബി​സി നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: യാ​​​ക്കോ​​​ബാ​​​യ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​ക​​​ളു​​​ടെ​​​യി​​​ട​​​യി​​​ൽ മൃ​​ത​​സം​​​സ്കാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ബി​​​ൽ എ​​​ല്ലാ ക്രി​​​സ്ത്യ​​​ൻ സ​​​ഭ​​​ക​​​ളു​​​ടെ​​​യും നി​​​ല​​​വി​​​ലു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്ന​​​തും എ​​​ല്ലാ​​​വ​​​ർ​​​ക്കും സ്വീ​​​കാ​​​ര്യ​​​മാ​​​യ​​​തു​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന കെ​​​സി​​​ബി​​​സി നി​​​ർ​​​ദേ​​​ശം സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര​​​സ​​​മി​​​തി.

നി​​​ല​​​വി​​​ൽ സു​​​ഗ​​​മ​​​വും സു​​​ദൃ​​​ഢ​​​വു​​​മാ​​​യി പോ​​​കു​​​ന്ന ഇ​​​ത​​​ര ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ഈ ​​​ബി​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ ആ​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു നി​​​യ​​​മം നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ലെ അ​​​പാ​​​ക​​​ത ആ​​​ണ്. യാ​​​ക്കോ​​​ബാ​​​യ, ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ഒ​​​ഴി​​​കെ​​​യു​​​ള്ള ക്രൈ​​​സ്ത​​​വ വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​ത്ത വി​​​ധം കേ​​​ര​​​ള ക്രി​​​സ്ത്യ​​​ൻ സെ​​​മി​​​ത്തേ​​​രി ബി​​​ല്ലി​​​ൽ വേ​​​ണ്ട​​​ത്ര ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്താ​​​ൻ കെ​​​സി​​ബി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ന്നോ​​​ട്ടു​​വ​​​ച്ചി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്ര​​​ശ്ന​​പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നും കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച യോ​​​ഗ​​​ത്തി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ട്ര​​​ഷ​​​റ​​​ർ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സാ​​​ജു അ​​​ല​​​ക്സ്, ജോ​​​യി മു​​​പ്ര​​​പ്പി​​​ള്ളി, ഡോ. ​​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, ബെ​​​ന്നി ആ​​​ന്‍റ​​​ണി, തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ൽ, ആ​​​ന്‍റ​​​ണി എ​​​ൽ. തൊ​​​മ്മാ​​​ന, ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ, തൊ​​​മ്മി പി​​​ടി​​​യ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles