ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്ണതകള്ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്സമിതിയുടെ ആരാധനായജ്ഞം. ജൂലായ് 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് അവസാനിക്കുന്ന പ്രാര്ത്ഥനായജ്ഞം കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില് വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കെസിബിസി പ്രസിഡന്റ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കി ഉദ്ഘാടനം ചെയ്യും.
മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്ണതകള്ക്കുമധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്രത്യാശ പകരാനും ദൈവികമായ സമാശ്വാസം ലഭിക്കാനും ഈ പ്രാര്ത്ഥനായജ്ഞം ഇടയാക്കുമെന്നും കരിസ്മാറ്റിക് കമ്മീഷന് ചെയര്മാന് അഭിവന്ദ്യ ഡോ. സാമുവേല് മാര് ഐറേനിയോസ് വ്യക്തമാക്കി.
ഈ പത്തുദിവസങ്ങളിലായി വൈകീട്ട് 6.30 മുതല് 9.30 വരെ വിവിധ ധ്യാനകേന്ദ്രങ്ങളില്നിന്ന് പത്തു ധ്യാനഗുരുക്കന്മാര് നേതൃത്വം നല്കുന്ന പ്രാര്ത്ഥനാശുശ്രൂഷകളുടെ സംപ്രേഷണം ഷെക്കീന ചാനലിലൂടെ ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില് കുടുംബപ്രാര്ത്ഥനയ്ക്ക് ഏവരും കൂടുതല് പ്രാധാന്യം നല്കണമെന്ന് അദ്ദേഹം അറിയിച്ചു.
ശുശ്രൂഷകള്ക്ക് നേതൃത്വം നല്കുന്ന ധ്യാനഗുരുക്കന്മാര് ഫാ. ജോസഫ് താമരവെളി, ഫാ. ജോസ് ഉപ്പാണി, ഫാ. അഗസ്റ്റിന് വല്ലൂരാന് V. C., ഫാ. ഡാനിയേല് പൂവണ്ണത്തില്, ഫാ. ഡേവിസ് പട്ടത്ത്, സിസ്റ്റര് എല്സിസ് മാത്യു, ബ്രദര് സന്തോഷ് കരുമാത്ര, ഫാ. ഡോമിനിക് വാളമ്‌നാല്, ഫാ. സേവ്യര്ഖാന് വട്ടായില്, ഫാ. ജോസഫ് വലിയവീട്ടില് എന്നിവരാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles