കോവിഡ് പ്രതിരോധത്തിനായി കണ്ഡമാല്‍ ക്രൈസ്തവരുടെ സംഭാവന

റൈക്കിയ: അവര്‍ മുറിവേറ്റവരാണ്. അവര്‍ തകര്‍ക്കപ്പെട്ടവരാണ്. അവര്‍ ക്രൂരമായ ആക്രമിക്കപ്പെട്ടവരാണ്. എന്നാല്‍ അവരില്‍ ക്രിസ്തീയ സ്‌നേഹം ജ്വലിച്ചു നില്‍ക്കുന്നു. അവരുടെ തുച്ഛമായ വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിയെടുത്തിയ 20000 രൂപ കണ്ഡമാല്‍ ക്രിസ്ത്യാനികള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ ഒറീസാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

‘പണക്കാരുടേതമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങളുടെ സംഭാവന വളരെ ചെറുതാണ്. എന്നാല്‍ ഞങ്ങളുടെ ഉള്ളം നിറയെ സ്‌നേഹവും ത്യാഗവുമാണ്’ ഔവര്‍ ലേഡി ഓഫ് കാത്തലിക്ക് ചര്‍ച്ചിലെ പൂജാ കമ്മിറ്റി പ്രസിഡന്റ് ജോഗേന്ദ്ര നിലാമണി മണ്ഡല്‍ പറഞ്ഞു. ഇടവകക്കാരില്‍ നിന്ന് ശേഖരിച്ച 20000 രൂപ ദുഖവെള്ളി ദിനമായ ഏപ്രില്‍ 10 നാണ് കൈമാറിയത്.

സ്ഥലത്തെ ബാപ്റ്റിസ്റ്റ് സഭാ പാസ്റ്ററായ സുശാന്ത് നായിക്ക് 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles