“വാളയാർ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം”

കൊച്ചി. വാളയാർ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും പിന്നീട് ദുരൂഹമായി മരണപ്പെടുകയും ചെയ്ത കേസ് വിണ്ടും ഗൗരവമായി അന്വേഷിച്ചു പ്രതികളെ ശിക്ഷിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ്‌ സാബു ജോസ് ആവശ്യപ്പെട്ടു.

ദളിത്‌ കുടുംബത്തിലെ പതിനൊന്നും ഒമ്പതും വയസ്സായ പെൺകുഞ്ഞുങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടപ്പോൾ അന്വേഷിച്ച പോലീസും , ചൈൽഡ് വെൽഫെയർ കമ്മറ്റിയും ഉദാസീനത കാണിച്ചത് സാമൂഹ്യ സാംസ്‌കാരിക കേരളത്തിന്‌ അപമാനം ആണ്. ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കുവാൻ സർക്കാരും സാമൂഹ്യ പ്രസ്ഥാനങ്ങളും ജാഗ്രത പുലർത്തണം.

രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചുപോയ വളയാറിലെ മാതാപിതാക്കളുടെ വാക്കുകൾ, കുടുംബങ്ങൾക്ക് ഏറെ വേദനഉളവാക്കുന്നതാണ്. പീഡനവും ദുരൂഹമരണവും മാധ്യമങ്ങളിൽ വാർത്ത വരുമ്പോൾ ചർച്ചകൾ ആകുകയും പിന്നീട് എല്ലാവരും മറക്കുകയും, കുറ്റവാളികൾ രക്ഷപെടുകയും ചെയ്യുന്ന സാഹചര്യം ഇനി ഉണ്ടാകരുത്. തുടരന്വേക്ഷണം പ്രഹസനം ആകാതെ ജാഗ്രതയോടെ നടത്തുവാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles