‘നോട്ട’ത്തിന്റെ സുവിശേഷം

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 27

“ഞങ്ങളുടെ നേരെ നോക്കുക “
(അപ്പസ്തോല പ്രവർത്തനങ്ങൾ 3:4)

സുന്ദര കവാടത്തിൽ ഭിക്ഷ യാചിക്കുന്ന മുടന്തനായ യാചകനോട് പത്രോസ് പറയുന്നു
” ഞങ്ങളുടെ നേരെ നോക്കുക.”

ഒരു നോട്ടത്തിൽ എന്തിരിക്കുന്നു എന്ന് നമ്മൾ ഒരു പക്ഷേ ചിന്തിക്കും.
എന്നാൽ …ഒരു നോട്ടത്തിലാണ് എല്ലാം ആരംഭിക്കുന്നതെന്ന് പത്രോസിന് നന്നായറിയാം.
കാരണം……. ക്രിസ്തുവിനെ
തള്ളി പറഞ്ഞതിനു ശേഷം..,
കോഴി കൂവിയ ആ പുലർവെട്ടത്തിൽ
അവൻ അത് വേദനയോടെ അനുഭവിച്ചറിഞ്ഞതാണ്.

“കർത്താവ് പത്രോസിൻ്റെ നേരെ തിരിഞ്ഞ് അവനെ നോക്കി .”‘
(ലൂക്കാ 22 : 61 )

ക്രിസ്തു നോക്കിയ ഓരോ വ്യക്തിയിലും മാറ്റങ്ങൾ സംഭവിച്ചിരുന്നു.
പത്രോസിൻ്റെ നേരെ മാത്രമല്ല,
അത്താഴ മേശയിൽ വഞ്ചനയുടെ ചുംബനം കാത്തു സൂക്ഷിച്ചവൻ്റെ നേരെയും
അവൻ്റെ നോട്ടം കടന്നു വന്നിരുന്നു.
ഒരോർമ്മപ്പെടുത്തൽ പോലെ….. യൂദാസ് ആ നോട്ടത്തെ ഗൗനിച്ചില്ല.

ക്രിസ്തുവിൻ്റെ നോട്ടത്തിൻ്റെ പൊരുളറിഞ്ഞ് ഉള്ളുരുകി കരഞ്ഞ പത്രോസ് ആദ്യത്തെ മാർപാപ്പയായി ചരിത്രത്തിൻ്റെ താളുകളിലേക്ക് നടന്നു കയറി

കുടുംബ ബന്ധങ്ങളിലും സമൂഹ ബന്ധങ്ങളിലും നാം ഓരോ ദിനവും
എത്രയോ പേരെ നോക്കുന്നു.
എത്രയോ തവണ ദേവാലയത്തിലെ അൾത്താരയിലേക്ക് നോക്കി
തോരാത്ത കണ്ണീരുമായി നീ നിന്നിട്ടുണ്ട് …?
മദ്ബഹയിലെ കാഴ്ച്ചകൾക്കും അലങ്കാരക്കൂട്ടുകൾക്കുമപ്പുറം
‘ക്രൂശിതൻ്റെ കണ്ണിലേക്ക് ‘ എപ്പോഴെങ്കിലും
നീ നോക്കിയിട്ടുണ്ടോ…?

തിരിച്ചറിയപ്പെടേണ്ടത് എൻ്റെയും നിൻ്റെയും കാഴ്ച്ചകളെയാണ്.
ഈ തിരക്കുള്ള ജീവിതയാത്രയിൽ കാഴ്ച്ചകളെ ഉൾക്കാഴ്ച്ചകളാക്കി
മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഒരു തിരിഞ്ഞുനോട്ടം കൂടി ….
ദൈവത്തെ മറന്നു പോയ ഇന്നലെകളിലേക്ക് …,
നഷ്ടപ്പെടുത്തിയ ദൈവകൃപകളിലേക്ക് …,
നിന്നെക്കുറിച്ചുള്ള ഇനിയും പൂർണമാവാത്ത ദൈവിക പദ്ധതികളിലേക്ക്….,
ഒപ്പം… മുന്നിലേയ്ക്ക് കുതിച്ച് ഓടുമ്പോൾ പിന്നിൽ നിനക്കായ് വഴിയൊരുക്കിയവരിലേയ്ക്ക്…….,

അനുദിന ജീവിതത്തിൻ്റെ വഴിത്താരകളിൽ അപരനെ വിശുദ്ധീകരിക്കുന്ന,
മുറിവുണക്കുന്ന ഒരു ‘നോട്ടം’ വിശുദ്ധിയുടെ ഈ വീണ്ടെടുപ്പുകാലത്തിൽ
നിന്നിൽ ഉണ്ടാവട്ടെ.

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles