പ്രായശ്ചിത്ത തൈലം

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 6

അനവധി പച്ചമരുന്നുകൾ ചേർത്താണ് ഈ തൈലം കാച്ചുന്നത്.

വിഗ്രഹാരാധന മരത്തിൻ്റെ വേര്…,
വ്യഭിചാരമരത്തിൻ്റെ വേര്..,
ദ്രവ്യാഗ്രഹ മരത്തിൻ്റെ നാരായവേര്..,

കോപം, ക്രോധം ,അസൂയ, പിണക്കം, വഞ്ചന, ദുർമോഹം മദ്യപാനം എന്നീ ചെടികളുടെ മൂടും വേരും,

കൊലപാതകം, ഏഷണി ,മോഷണം,
അഹങ്കാരം മുതലായ മരങ്ങളുടെ ഇലയും, തൊലിയും പൂവും കായും പഴവും..,

ഇവയെല്ലാം ഹൃദയമലയുടെ താഴ് വരയിൽ നിന്ന് പറിച്ചെടുത്ത് ….,
പ്രാർത്ഥന എന്ന മഞ്ഞത്തും,
ഉപവാസം എന്ന വെയിലത്തും ഇട്ട്
ഉണക്കി പാകപ്പെടുത്തി…,

ആദ്യം ഗത് സമൻ എന്ന ചക്കിലും,
പിന്നെ ഗോൽഗോഥാ എന്ന ഉരലിലും ഇട്ട്,
പത്ത് കൽപനകളാകുന്ന ഇരുമ്പുലക്ക കൊണ്ട് ഇടിച്ച്,
രണ്ട് കല്‌പനകളാകുന്ന കർത്താവിൻ്റെ പൊന്നുലക്ക കൊണ്ടും ഇടിച്ച് പൊടിയാക്കി അനുതാപ കണ്ണീരിൽ കലക്കണം.

എട്ടിടങ്ങഴി കണ്ണീരു വേണം.

അനുതാപ കണ്ണീരിൽ കലക്കി ക്ഷമയെന്ന ഉരുളിയിലൊഴിച്ച് സത്യം എന്ന അടുപ്പത്ത് വച്ച്
ദൈവാത്മാവ് എന്ന തീ കത്തിച്ച്
കുരിശുമര വിറകടുക്കി
ദുഃഖത്തോടും മനോവ്യാകുലതയോടും കൂടി ഊതി കത്തിക്കണം.

ശരിയായി തിളച്ചു കഴിയുമ്പോൾ മിശിഹാ തമ്പുരാൻ്റെ തിരുരക്ത തുള്ളികൾ
മേമ്പൊടി ചേർത്ത് ഇറക്കിവച്ച്,
സ്നേഹം എന്ന വെങ്കൽഭരണിയിൽ
ഒഴിച്ചു വയ്ക്കണം.

അതെടുത്ത് വിശ്വാസം എന്ന
പൊൻ മാളികയിൽ കയറി ആത്മപ്രിയനായ മിശിഹാ തമ്പുരാൻ്റെ അടുത്തെത്താം.

(ഒരു അമ്മ മനസ്സിൻ്റെ
സ്വർഗ തീർത്ഥാടന വഴികൾ
Watts app voice message ൽ നിന്നും
കേട്ടത്. ഉറവിടമറിയില്ലെങ്കിലും നന്ദിയോടെ…..
ഉണർവ്വാഗ്രഹിക്കുന്ന സോദരർക്കു വേണ്ടി…)

~ Jincy santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles