‘സമര്‍പ്പണം’ എന്ന ആരാധന

കിഴക്കുനിന്നു വന്ന ജ്ഞാനികൾ കാലിത്തൊഴുത്തിലെത്തി.
പൊന്നും മീറയും കുന്തുരുക്കവും
ശിശുവിന് കാഴ്ച്ചയായി സമർപ്പിച്ച്
അവനെ ആരാധിച്ചു.

ജ്ഞാനികളുടെ സമർപ്പണം ഒരു ആരാധനയായിരുന്നു.
അതായത്, ആരാധന എന്നാൽ
സമർപ്പണം എന്നുകൂടി അർത്ഥമുണ്ട്.

നമ്മുടെ ആരാധനയുടെ പാളിച്ചയും
അത് തന്നെയാണ്.
ആരാധിക്കുമ്പോൾ നമുക്കുള്ളതൊക്കെ സമർപ്പിക്കാൻ നമുക്ക് സാധിക്കുന്നില്ല.

“എൻ്റേത് ” “എനിക്ക് ” എന്ന്
മനസ്സിൽ പല ആവർത്തി പറഞ്ഞു
ചേർത്തു പിടിച്ചിരിക്കുന്ന പലതിനെയും
ദൈവസന്നിധിയിൽ വിട്ടുകൊടുക്കാൻ നമ്മൾ തയ്യാറാകുന്നില്ല.

ചില തഴക്കദോഷങ്ങൾ….,
വഴിവിട്ട ചില അശുദ്ധ ബന്ധങ്ങൾ ….,
പ്രശസ്തിയ്ക്കു വേണ്ടിയുള്ള അമിതാവേശം….
ലോക സുഖഭോഗങ്ങളോടുള്ള അഭിനിവേശം…..

അങ്ങനെ സമർപ്പിക്കാൻ കഴിയാതെ
നാം ചേർത്തു പിടിച്ചിരിക്കുന്നതൊക്കെ…,
നമുക്കും ദൈവത്തിനുമിടയിലെ
കൃപയുടെ നീർച്ചാലുകൾക്ക് തടസ്സമാണ്.

നിൻ്റെ ജീവിതത്തിൻ്റെ
ഏറ്റവും പരമമായ ലക്ഷ്യം ക്രിസ്തുവിനെയും അവൻ്റെ വചനത്തെയും അന്വേഷിച്ചറിയണം,
അറിഞ്ഞ ക്രിസ്തുവിനെ പകർന്നു കൊടുക്കണം എന്നതാവുമ്പോൾ …
നീ അന്വേഷിച്ചറിഞ്ഞ ക്രിസ്തുവിന്
നിൻ്റെ ജീവിതം പൂർണ്ണമായി സമർപ്പിക്കുമ്പോൾ….
നീയൊരു ‘ജ്ഞാനി’ യാകും.
നിൻ്റെ ‘സമർപ്പണം ‘ അവനുള്ള ആരാധനയും

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles