വിശുദ്ധ ജലത്തിന്റെ അത്ഭുതശക്തി ഏതെല്ലാം?
1. പൈശാചിക ശക്തികളെ തുരത്തുവാൻ
കത്തോലിക്കാസഭയിലെ പ്രസിദ്ധ മിസ്റ്റിക്കായ ആവിലായിലെ വിശുദ്ധ തെരേസ പൈശാചിക ആക്രമണത്തെ നേരിടാൻ വിശുദ്ധജലം ഉപയോഗിക്കാറുണ്ട് എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കൽ ചാപ്പലിൽ രാത്രി പ്രാർത്ഥിക്കാൻ എത്തിയ തെരേസയുടെ മുൻപിൽ പിശാച് പ്രത്യക്ഷപ്പെട്ടു.തന്റെ പ്രാർത്ഥന മുടക്കാൻ കച്ചകെട്ടി വന്ന അവനെ തൊട്ടടുത്തു കണ്ട വിശുദ്ധജല സംഭരണിയിൽ നിന്ന് കുറച്ച് ജലം എടുത്തു തളിച്ച് ഓടിച്ചു.
2. പ്രലോഭനങ്ങളെ നേരിടാൻ
വിശുദ്ധജലം ആശീർവദിക്കുന്ന സമയത്ത് ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയിൽ പിശാചിനെയും മറ്റ് അശുദ്ധാത്മാക്കളെയും അവയുടെ പ്രവർത്തനങ്ങളെയും ചെറുത്തു തോൽപ്പിക്കാനുള്ള ശക്തി നിറയ്ക്കണമേ എന്ന് അപേക്ഷിക്കുന്നുണ്ട്. അതുകൊണ്ട് പ്രലോഭന അവസരത്തിൽ വിശുദ്ധജലം തൊട്ട് നെറ്റിയിൽ കുരിശു വരച്ചാൽ നമുക്ക് ദൈവിക സംരക്ഷണം ലഭിക്കും. ഏതെങ്കിലും മുറി അല്ലെങ്കിൽ വസ്തു നിനക്ക് പ്രലോഭന കാരണം ആകുന്നുണ്ടെങ്കിൽ അവിടെയും വിശുദ്ധജലം തളിക്കാവുന്നതാണ്.
3.രോഗമകറ്റാൻ
വിശുദ്ധ ജല പരികർമ പ്രാർത്ഥനയിൽ ഇത് ഉപയോഗിക്കുന്നവരുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യ കാരണമാകണമേയെന്ന് പ്രാർത്ഥിക്കുന്നുണ്ട്. അതിനാൽ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽ വിശുദ്ധജലം ഉപയോഗിക്കാവുന്നതാണ്. വേദനകളിലും ഉണങ്ങാത്ത മുറിവുകളിലും ഈ വിശുദ്ധ ജലം ഉപയോഗിച്ച് സൗഖ്യം നേടാം.
4. പാപപ്പൊറുതി ലഭിക്കുന്നു.
വിശുദ്ധ തോമസ് അക്വീനാസ് പറയുന്നു:
“വിശുദ്ധജലം തളിക്കപ്പെടുന്നതിലൂടെ ലഘു പാപങ്ങൾ തുടച്ചു മാറ്റപ്പെടുന്നു. പക്ഷേ, കുമ്പസാരിക്കാൻ ഉള്ള അവസരം ലഭിച്ചാൽ പാപങ്ങൾ ഏറ്റു പറയുന്നതിനാണ് മുൻഗണന. ഇങ്ങനെ വിശുദ്ധ ജലം തളിച്ച് പാപമോചനം നേടുമ്പോൾ ഒരുവന്റെ വിശ്വാസവും പശ്ചാത്താപവും വളരെ പ്രാധാന്യമുള്ളതാണ്. ”
5. കൃപകൾ ലഭിക്കുവാൻ
പ്രാർത്ഥനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഉള്ള കൃപ ലഭിക്കുന്നു. വിശ്വാസജീവിതത്തിൽ കൂടുതൽ വിശ്വസ്തമായിരിക്കുവാനുള്ള കൃപയും വിശുദ്ധജലം ഉപയോഗിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.