പരിശുദ്ധാരൂപിയുടെ വണക്കമാസം പത്താം തീയതി

”ശ്ലീഹന്മാര്‍ പരിശുദ്ധാരൂപിയെ കൈകൊണ്ടതിനെ കുറിച്ച് ധ്യാനിക്കുക’

പ്രായോഗിക ചിന്തകള്‍

1.പരിശുദ്ധാരൂപിയുടെ വെളിവു കിട്ടുംവരെ നാം പ്രാര്‍ത്ഥനയില്‍ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്.

2. പരിശുദ്ധാരൂപിയെ നമുക്കയച്ചുതന്ന പിതാവിനും പുത്രനും സ്‌തോത്രം പറയുക.

3, നീ കത്തോലിക്കാസഭയില്‍ ജനിച്ചത് എത്രവലിയ അനുഗ്രഹമെന്നാലോചിക്കുക.

പക്ഷപ്രകരണങ്ങള്‍

റൂഹാദ്ക്കുദശാതമ്പുരാനെ എഴുന്നള്ളിവരിക. അങ്ങയുടെ വെളിവിന്റെ കതിര് ആകാശത്തില്‍ നിന്ന് അങ്ങ് അയച്ചുകൊള്‍ക. അഗതികളുടെ പിതാവേ, ദാനങ്ങള്‍ കൊടുക്കുന്നവനേ, ഹൃദയത്തിന്റെ പ്രകാശമേ, എഴുന്നള്ളിവരിക. എത്രയും നല്ല ആശ്വസിപ്പിക്കുന്നവനേ, ആത്മാവിനു മധുരമായ വിരുന്നേ,മധുരമായ തണുപ്പേ, അലച്ചിലില്‍ സുഖമേ, ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ ആശ്വാസമേ, എഴുന്നള്ളിവരിക. എത്രയും ആനന്ദത്തോടുകൂടിയിരിക്കുന്ന പ്രകാശമേ! നിന്റെ വിശ്വാസികളുടെ ഹൃദയത്തിന്റെ ഉള്ളുകളെ നീ നിറയ്ക്കുക. നിന്റെ വെളിവു കൂടാതെ മനുഷ്യരില്‍ ദോഷമല്ലാതെ ഒന്നുമില്ല. അറപ്പുള്ളതു നീ കഴുകുക. മുറിവേറ്റിരിക്കുന്നത് നീ സുഖപ്പെടുത്തുക. രോഗപ്പെട്ടതു നീ പൊറുപ്പിക്കുക. കടുപ്പമുള്ളതു നീ മയപ്പെടുത്തുക. ആറിയത് നീ ചൂടാക്കുക. പെരുവഴിയല്ലാതെ പോയത് നീ തിരിപ്പിക്കുക. നിന്റെ മേല്‍ ശരണപ്പട്ടിരിക്കുന്ന വിശ്വാസികള്‍ക്കു നിന്റെ ഏഴു വിശുദ്ധ ദാനങ്ങള്‍ നീ കൊടുക്കുക. പരിശുദ്ധാരൂപിയുടെ വെളിവാല്‍ ശ്ലീഹന്മാരെ പ്രകാശിപ്പിച്ച കര്‍ത്താവേ! ആ അരൂപിയെ എന്നിലും ചിന്തിയരുളേണമെ. പ്രേരിപ്പിച്ചുകൊണ്ട് എന്റെ പ്രവൃത്തികള്‍ക്കു മുമ്പായി അവിടുന്ന് എഴുന്നള്ളിവന്ന്, എന്റെ എല്ലാ പ്രവൃത്തികളും അവിടുന്നില്‍ ആരംഭിക്കുന്നതിനും അവിടുത്തെ സഹായത്താല്‍ അവസാനിപ്പിക്കുന്നതിനും കൃപചെയ്യണമെ. ലോകാരൂപിയോടെതിര്‍ത്തു അതിനെ ജയിക്കാന്‍ ശ്ലീഹന്മാരെ ശക്തിപ്പെടുത്തിയവനായ പരിശുദ്ധാത്മാവേ.!

ആക്ഷേപത്തിന്റെയും ഉതപ്പിന്റേയും അരൂപികളെ വകവയ്ക്കാതെ,നീതിയും സത്യവും പാലിച്ചുകോണ്ട് ജീവിപ്പാന്‍ എന്നെ ധൈര്യപ്പെടുത്തേണമേ. സത്യവിശ്വാസത്തില്‍ ഒടുക്കംവരെ നിലനിന്ന്, വിശ്വാസത്തിന്നനുസരണ മായി ജീവിച്ച് ,ഭാഗ്യമരണം വഴിയായ് നിത്യാനന്ദം പ്രാപിപ്പാന്‍ നീ തന്നെ ഇടയാക്കിയരുളേണമെ.

7,ത്രിത്വ.

പ്രതിജ്ഞ

ഞെരുക്കങ്ങള്‍ സഹിക്കേണ്ടി വന്നാലും സത്യവും നീതിയും പാലിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊള്ളാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles