കൂട്ടക്കുരുതികൾക്കെതിരേ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ
കോട്ടയം: ശ്രീലങ്കയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലും മറ്റു സ്ഥലങ്ങളിലും ഈസ്റ്റർ ദിനത്തിൽ ഐഎസ് ഭീകരർ നടത്തിയ കൂട്ടക്കുരുതി ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതും കേരളത്തിലെ ക്രൈസ്തവരിൽ ആശങ്ക ജനിപ്പിക്കുന്നതുമാണെന്നു ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ആശങ്കയ്ക്ക് അറുതിവരുത്തണമെന്നു കൗൺസിൽ ആവശ്യപ്പെട്ടു. ഭീകരതയ്ക്കും കൂട്ടക്കുരുതിക്കുമെതിരേ ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ പ്രാർഥനായജ്ഞം നടത്തുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ സെക്രട്ടറി ജനറൽ അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ബിനു ചാക്കോ, ജിജി പേരകശേരി, ജോർജ് മാത്യു മണക്കുളത്തിൽ, അനില പീറ്റർ, ഡെൻസിൽ ബ്രാങ്കോ, സജി നൈനാൻ, അലക്സ് അരയത്ത് എന്നിവർ പ്രസംഗിച്ചു.