സമ്മാനം കാത്തിരുന്ന അമ്മ കണ്ടത്…?

വർഷങ്ങൾക്കു മുമ്പാണ് സംഭവം.
രണ്ടു വയസുകാരൻ മകൻ്റെ ജന്മദിനവും ക്രിസ്മസും ആഘോഷിക്കാനായി വർഗീസ് നാട്ടിലേക്ക് തിരിക്കുന്നത് ഡിസംബർ ഇരുപത്തിനാലിനാണ്.
യാത്രതിരിക്കുന്നതിനു മുമ്പേ അദ്ദേഹം
ഭാര്യ മേഴ്സിയെ വിളിച്ച് സമ്മാനങ്ങൾ കരുതിയിട്ടുള്ള കാര്യം സൂചിപ്പിച്ചു.
മേഴ്സിക്ക് ഏറെ സന്തോഷമായി.
ഭർത്താവിന് ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കി അവൾ കാത്തിരുന്നു.
എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു:
സമ്മാനവുമായി വീട്ടിലെത്തേണ്ട ഭർത്താവിൻ്റെ ചേതനയറ്റ ശരീരമാണ് വീട്ടിലെത്തിയത്.
ഒരു അപകട മരണമായിരുന്നു.
ഏതൊരു സ്ത്രീയെയും പോലെ
മേഴ്സിയും തകർന്നു പോയി.
മരണാനന്തര ചടങ്ങുകളെല്ലം കഴിഞ്ഞു.
വിധവയും ഒരു കുഞ്ഞിൻ്റെ അമ്മയുമായ അവൾ മകനുവേണ്ടി ജീവിക്കാൻ തീരുമാനിച്ചു. ജപമാലയും വിശുദ്ധ ബലിയും വിശുദ്ധരോടുള്ള ഭക്തിയും അവൾക്ക് തുണയായി.
ആ മകൻ വളർന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ മകൻ അമ്മയോട് പറഞ്ഞു:
”അമ്മേ എനിക്ക് ഒരു വൈദികനാകണം”.
ഏക മകൻ വൈദികനായാൽ വീട്ടിൽ താൻ തനിച്ചാകും എന്ന ചിന്തയേക്കാൾ ദൈവഹിതത്തോട് മറുതലിക്കരുത് എന്ന ചിന്തയായിരുന്നു ആ സ്ത്രീയുടെ മനസിൽ.
മകനെ സെമിനാരിയിൽ കൊണ്ടാക്കുവാൻ ചെന്നപ്പോൾ
മെത്രാൻ മേഴ്സിയോട് ചോദിച്ചു:
”ഒരു മകനല്ലെ ഉള്ളൂ….
ഇവനെ അച്ചനാകാൻ പറഞ്ഞയച്ചാൽ
നിങ്ങളെ ആരു നോക്കും?”
അവൾ പറഞ്ഞു:
”എന്നെ ദൈവം നോക്കിക്കൊള്ളും
പിതാവേ….
ഭാവിയെക്കുറിച്ച്
എനിക്കൊരു ആധിയുമില്ല!”.
വർഷങ്ങൾക്കു ശേഷം ആ മകൻ
വരാപ്പുഴ രൂപതയ്ക്കുവേണ്ടി ഒരു വൈദികനായി;
ഫാദർ വിപിൻ ചൂതംപറമ്പിൽ!
മക്കളുടെ എണ്ണക്കുറവ് പറഞ്ഞും ഭാവിയെക്കുറിച്ചുള്ള അമിത
ഉത്ക്കണ്ഠയാൽ വലഞ്ഞും
പുരോഹിത സന്യസ്ത വിളികളിലേക്ക്
മക്കളെ പറഞ്ഞയക്കാൻ
ശങ്കിക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ്
മേഴ്സി എന്ന വിധവയായ അമ്മ!
എത്ര ആഴമേറിയ ബോധ്യത്തോടെയാണ്
“എന്നെ ദൈവം നോക്കിക്കൊള്ളും”
എന്നവൾ ഘോഷിച്ചത്?
അതു തന്നെയാണ് മനുഷ്യകുലത്തെ നോക്കി ക്രിസ്തു പറഞ്ഞതും:
“എന്തു ഭക്‌ഷിക്കും എന്നു
ജീവനെപ്പറ്റിയോ എന്തു ധരിക്കും
എന്നു ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ടാ. ആകുലരാകുന്നതുകൊണ്ട്‌ ആയുസ്‌സിന്റെ ദൈര്‍ഘ്യം ഒരു മുഴംകൂടി നീട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു സാധിക്കും?”
(ലൂക്കാ 12 : 22, 25).
അനുദിനം അനേകം പ്രതിസന്ധികൾക്കു നടുവിലൂടെ യാത്ര ചെയ്യുമ്പോഴും
നാളെയെക്കുറിച്ചുള്ള ആകുലതകൾ നമ്മുടെ മനസിനെ ആക്രമിക്കുമ്പോഴും
ദൈവം കൂട്ടിനുണ്ട് എന്ന് നെഞ്ചിൽ കൈവച്ച് പറയത്തക്ക വിശ്വാസത്തിലേക്ക് നമുക്കും ഉയരാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles