ബോധജ്ഞാനത്തിന്റെ വേരുകൾ.

ഗുരുവിന്റെ കൈകളിൽ നിന്ന് ചെടികൾ വാങ്ങി നടുമ്പോൾ ശിഷ്യന്റെ മനസ്സിൽ ഒരു സന്ദേഹം ഉണർന്നു. ഒന്നും സ്വന്തമല്ല എന്ന് പഠിപ്പിച്ച ഗുരു തന്നെ ഉദ്യാനത്തിൽ ചെടികൾ നടന്നു. എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്…? ഗുരു എന്നും ചെടികൾ നടന്നു. അവയെ പരിപാലിക്കുന്നു. പൂക്കൾ ഉണ്ടാകുമ്പോൾ അവ ഇറുത്തു കൊണ്ട് പോകുന്നു. ഗുരുവിന് എന്തോ കുഴപ്പമുണ്ട്.

പിറ്റേന്ന് ഗുരു മുഖത്ത് നിന്ന് ബുദ്ധന്റെ സൂക്തങ്ങൾ കേട്ടു … ആഗ്രഹങ്ങൾ ആണ് ദു:ഖത്തിന്റെ മൂല കാരണം. ഒന്നും സ്വന്തമല്ലാത്തവന് ആഗ്രഹങ്ങളില്ല.

ഗുരുവിന്റെ സൂക്തങ്ങളിൽ ശ്രദ്ധ കൊടുക്കാതെ അയാൾ പുറത്തേക്ക് നോക്കിയിരുന്നു. ഗുരു മുഖം അവനോട് ആവിശ്യപ്പെട്ടു.

… നീ പുറത്തേക്ക് നോക്കുന്നുവല്ലോ ഉദ്യാനത്തിലേക്ക് ചെല്ലുക. എനിക്ക് ഒരു പുഷ്പം ഇറുത്തു കൊണ്ടു വരുക. എനിക്ക് മനോഹരമായ പുഷ്പ ദളങ്ങൾ കാണുവാൻ ആഗ്രഹം തോന്നുന്നു.

പുച്ഛത്തോടെ ഗുരുവിന്റെ മുഖത്ത് നോക്കി ശിഷ്യൻ തന്റെ അനിഷ്ടവും ഗുരു വാക്കുകൾക്കുള്ള പൊരുത്തകേടും ചൂണ്ടി കാട്ടി.

ശിഷ്യന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട് രാമ കൃഷ്ണ പരമഹംസന്റെ കഥ ഗുരു മുഖം മന്ത്രിച്ചു .

രാമ കൃഷ്ണ പരമഹംസൻ മഹാ യോഗ്യനും ശ്രേഷ്ഠനുമായിരുന്നു.

എങ്കിലും അയാൾക്ക് ഭക്ഷണത്തിനോട് അതിയായ താല്പര്യമായിരുന്നു. എല്ലാവർക്കും ഗുരു തുല്യൻ. എന്നാൽ ഭക്ഷണം കാണുമ്പോൾ അയാൾ എല്ലാം മറക്കും. ആർത്തിയോടെ അവ ഭക്ഷിക്കും. ഒരിക്കൽ ശിഷ്യൻ അയാളോട് ചോദിച്ചു.. അങ്ങ് എന്തേ ഇങ്ങനെ പേരുമാറുന്നു. തന്റെ പ്രിയ ശിഷ്യന്റെ തോളിൽ തട്ടി അയാൾ പറഞ്ഞു. ഒരിക്കൽ എനിക്ക് ഭക്ഷണത്തോടുള്ള താല്പര്യ കുറയും അപ്പോൾ എന്റെ ശ്വാസം നിലയ്ക്കും.

കുറെ നാളുകൾ കഴിഞ്ഞ് ശിഷ്യൻ അയാൾക്ക് സ്വാദിഷ്ടമായ ഭക്ഷണം വെച്ചു നീട്ടി. അയാൾ അതിനു നേരെ മുഖം തിരിച്ചു. ശിഷ്യന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.

മഹാ ജ്ഞാനിയാണെങ്കിലും ചിലതിനൊടൊക്കെ താല്പര്യം ഉണ്ടെങ്കിലേ ജീവൻ നിലനിൽക്കുകയുള്ളു. എല്ലാവർക്കും ബോധ ജ്ഞാനമുണ്ടാകും എന്നാൽ ഭൂരിഭാഗം ജനങ്ങൾക്കും അവ സിദ്ധിക്കുക മരിക്കുമ്പോഴാണ്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ ബോധ ജ്ഞാനം സിദ്ധിക്കുന്ന ഒരുവൻ ഒന്നിനൊടെങ്കിലും ചേർന്നു നിൽക്കുവാൻ ശ്രമിക്കും.തന്റെ ജീവൻ നിലനിർത്തുവാൻ… മണ്ണിൽ വേരുറച്ചു ചേർന്നു നിൽക്കുമ്പോൾ മാത്രമേ ചെടിക്ക് ജീവനുള്ളു. അത് യഥാർത്ഥ്യം തന്നെ…!

~ ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles