നമ്മുടെ പ്രാര്‍ത്ഥനകള്‍ കടമ കഴിക്കല്‍ മാത്രമാകരുത്
നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത് ആ കരുണയുള്ള നാഥനാണ്. നമ്മെ ആ കരുണയുള്ള നാഥന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ്, ‘സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ (ലുക്കാ 11:1).
നമ്മുടെ പ്രാര്‍ത്ഥനകള്‍ അതൊരു കടമ ആകരുത്. ജീവന്‍ നല്‍കി നമ്മെ രക്ഷിച്ച ഈശോയോടുള്ള സ്‌നേഹം ആകണം. ഈശോയുമായി ചേര്‍ന്നിരിക്കുന്ന അനുഭവ നിമിഷം ആകണം. എന്റെ പ്രാര്‍ഥനയുടെ ഫലമാണ് എന്നു പറയുന്നതിലൂടെയല്ല ഈശോയുടെ കൃപയാലാണ് എന്ന് പറയുമ്പോഴാണ് അവിടെ ദൈവമഹത്വം പൂര്‍ണമായും വെളിപ്പെടുന്നത്.
ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും.(ലൂക്കാ 11 : 9). എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. (ലൂക്കാ 11 : 10) ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും! എങ്ങനെ ചോദിക്കണം? അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും! ആരെ അന്വേഷിക്കണം? കരുണയുള്ള നാഥനെ അറിഞ്ഞു ആ സ്‌നേഹത്തിന്റെ ആഴങ്ങളെ അറിഞ്ഞു ചോദിക്കണം തുറന്നുകിട്ടും തീര്‍ച്ചയായും ആ കരുണ വെളിപ്പെടും..
ആ സ്‌നേഹ നാഥനായ കരുണാമയനായ ഈശോ നമുക്ക് നല്ല ദാനങ്ങള്‍ തരുവാന്‍ ആണ് ഈശോ ആഗ്രഹിക്കുന്നത് അത് അന്നും ഇന്നും ഒരുപോലെ തന്നെ . ഏശയ്യ 54 :10ല്‍ പറയുന്നതുപോലെ മലകള്‍ അകന്നു പോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല. എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.(ഫിലിപ്പി 4 : 19).
നമുക്ക് സകലതും തരുവാന്‍ ആഗ്രഹിക്കുന്നതാണ് ആ കരുണാമയനായ ദൈവം സ്വന്തം പുത്രനിലൂടെ. അത് ഒരാള്‍ക്ക് അല്ല ഈശോയുടെ രക്തത്താല്‍ വാങ്ങിയ സകലര്‍ക്കും നാം ഓരോരുത്തരെയും സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇന്നും കാണുന്നത് ആ പുത്രന്റെ വിലയേറിയ
രക്തത്തിലൂടെയാണ്. നാമോരോരുത്തരും പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നതും ആ തിരുരക്തത്തിലൂടെ ആണ് ( കൊളോസസ് 2:10) ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.(കൊളോസോസ് 3 : 11). ദൈവസന്നിധിയില്‍ നാമെല്ലാവരും ഒന്നാണ് ഈശോയുടെ രക്തത്താല്‍ നേടിയെടുത്ത മക്കള്‍. നമ്മില്‍ ആണ് ഈശോ വസിക്കുന്നത് നമ്മുടെ ഹൃദയങ്ങളില്‍ പരിശുദ്ധ കുര്‍ബാനയായി ആ കരുണാമയന്‍ വസിക്കുന്നു.
ആ കരുണാമയനോട് ചേര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാം. ആ കരുണാമയന്റ സ്‌നേഹത്തെ അറിഞ്ഞ് അപ്പനോട് എന്നപോലെ ചോദിക്കാം.
കാല്‍വരിയിലെ നമുക്കായി സകലതും പൂര്‍ത്തീകരിച്ച ആ കരുണകടലില്‍ നമ്മെ മുക്കുന്ന ആ കരുണാമയനോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം.
ആ കരുണയുടെ നാഥനെ നമുക്ക് ആരാധിക്കാം. എന്റെ ഈശോയെ അങ്ങേ ഞാന്‍ സ്‌നേഹിക്കുന്നു എന്നുപറയുമ്പോള്‍ അതിനേക്കാളുപരി നമ്മെ സ്‌നേഹിക്കുന്ന ആ കരുണയുടെ നാഥന്റെ കൈകള്‍ പിടിച്ച് ആ കരുണയുടെ കീഴില്‍ ആയിരിക്കാം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.