ജീവിതത്തിലെ കൊടുങ്കാറ്റുകളിലേക്ക് യേശുവിനെ ക്ഷണിക്കുക: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: കഷ്ടകാലത്തിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും നാം കാണുന്നത് തൊട്ടു മുമ്പിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ്. എന്നാല്‍ കൊടുങ്കാറ്റ് വീശുമ്പോള്‍ നാം കാണാന്‍ ശ്രമിക്കേണ്ടത് യേശുവിനെയാണ്. കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ യേശുവിനെ ക്ഷണിക്കുക, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘നമ്മുടെ ജീവിത തോണി പലപ്പോഴും കാറ്റില്‍ പെട്ട് ഉഴലുന്നു. വെള്ളം ശാന്തമായി കാണപ്പെടുമെങ്കിലും വളരെ പെട്ടെന്ന് അവയുടെ സ്വഭാവം മാറും. ഈ കൊടുങ്കാറ്റില്‍ നാം പെട്ടു പോകുമ്പോള്‍ ആ പ്രശ്‌നം മാത്രമേ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ,’ പാപ്പാ പറഞ്ഞു.

‘കൊടുങ്കാറ്റല്ല യഥാര്‍ത്ഥ പ്രശ്‌നം. നാം എങ്ങനെയാണ് അതിനെ നേരിടുന്നത് എന്നതാണ്. യേശു ഒപ്പം ഉള്ളതാണ് ഈ യാത്രയുടെ രഹസ്യം. തോണിയുടെ നിയന്ത്രണം യേശുവിനെ നാം ഭരമേല്‍പിക്കണം. അവിടുന്ന് നമ്മെ സുരക്ഷിതമായി തീരത്തെത്തിക്കും.’

‘ഇന്ന് നമുക്ക് യേശുവിനെ നമ്മുടെ തോണിയിലേക്ക് ക്ഷണിക്കാം. യേശു ഒപ്പമുണ്ടെങ്കില്‍ ശിഷ്യന്മാരെ പോലെ നമ്മളും തിരിച്ചറിയും, കാറ്റ് ശാന്തമാകുമെന്നും തോണി തകരുകയില്ലെന്നും’ പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles