വെറും ആശയമല്ല ദൈവം, സ്‌നേഹമുള്ള ഹൃദയമാണ്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍: ദൈവം ചിലര്‍ കരുതുന്നതു പോലെ ഒരു അമൂര്‍ത്തമായ ഒരു സത്തയല്ല. ദൈവത്തിന് വികാരങ്ങളുണ്ട്, അവിടുത്തേക്ക് കോപം വരും, വേദനിക്കും, മനുഷ്യനോട് അടുപ്പം തോന്നും. നോഹയുടെ കാലത്ത് മനുഷ്യനെ സൃഷ്ടിച്ചതോര്‍ത്ത് പശ്ചാത്തപിച്ചവനാണ് നമ്മുടെ ദൈവം. ഒരേ സമയം ദൈവവും മനുഷ്യനുമാണ് നമ്മുടെ ദൈവം, ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

നോഹയുടെ കാലത്തുണ്ടായ പ്രളയത്തെ കുറിച്ചുള്ള ബൈബിള്‍ഭാഗം വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു, പരിശുദ്ധ പിതാവ്.

ലോകത്തില്‍ തിന്മകള്‍ കാണുമ്പോള്‍, മനുഷ്യരുടെ കഷ്ടപ്പാടുകള്‍ കാണുമ്പോള്‍ യുദ്ധക്കെടുതി മൂലം സഹിക്കുന്നവരെ കാണുമ്പോള്‍ അവരെയോര്‍ത്ത് കരയാനുള്ള കൃപയ്ക്കായി ഈ ദൈവത്തോട് നാം പ്രാര്‍ത്ഥിക്കണം എന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ദൈവത്തെ പോലെ വേദനിക്കുകയും കരയുകയും ചെയ്യുന്ന ഒരു ഹൃദയമാണ് നമുക്ക് ആവശ്യം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles