സഭ പ്രേഷിത ചൈതന്യം വീണ്ടെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി; കത്തോലിക്കാസഭ അതിന്റെ പ്രേഷിത സമര്‍പ്പണവും ചൈതന്യവും നവീകരിക്കണമെന്നും ദൈവവചന പ്രഘോഷണത്തിലൂടെ യേശുക്രിസ്തുവിന്റെ രക്ഷ ലോകത്തിന് പകര്‍ന്നു കൊടുക്കുന്നതില്‍ പുതു ചൈതന്യം ആര്‍ജിക്കണമെന്നും ഫ്രാന്‍സിസ് പാപ്പാ.

ലോക മിഷന്‍ ഡേ സന്ദേശത്തിലാണ് മാര്‍പാപ്പാ ഇക്കാര്യം പറഞ്ഞത്.93 ാം ലോക പ്രേഷിത ദിനം ഒക്ടോബര്‍ 20 നാണെങ്കിലും അതിന്റെ സന്ദേശം ജൂണ്‍ 9 ന് പ്രസിദ്ധീകരിക്കുകയുണ്ടായി.  ബാപ്‌റ്റൈസ്ഡ് ആന്‍ സെന്റ് (ജ്ഞാനസ്്‌നാനം ചെയ്ത് അയക്കപ്പെട്ടവര്‍) എന്നാണ് ലോക മിഷന്‍ ദിനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ആപ്ത വാക്യം.

ഈ സന്ദര്‍ഭത്തില്‍ തന്നെ ബെനഡിക്ട് പതിനഞ്ചാമന്‍ മാര്‍പ്പാപ്പയുടെ വിശ്വാസപ്രചരണത്തെ സംബന്ധിച്ച അപ്പസ്‌തോലിക ലേഖനമായ മാക്‌സിമം ഇല്ലൂദിന്റെ നൂറാം വാര്‍ഷകവും ആഘോഷിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആവശ്യപ്പെട്ടു.

ഈ മാസം സമുചിതമായി ആഘോഷിക്കുന്നത് ജ്ഞാനസ്‌നാനം വഴി സംലബ്ദമായിരിക്കുന്ന ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രേഷിത മാനം വീണ്ടും കണ്ടെത്തുന്നിത് നമ്മെ സഹായിക്കും.

പിതാവിനോടുള്ള നമ്മുടെ പുത്രബന്ധം സ്വകാര്യമായ ബന്ധമല്ല, സഭയുമായി ചേരുമ്പോഴാണ് ആ ബന്ധം കൈവരുന്നത്. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള നമ്മുടെ ഐക്യം മുഖേന അനേകം സഹോദരീസഹോദരന്മാരുമൊത്ത് നാം പുതുജീവിതത്തിലേക്ക് പിറന്നിരിക്കുകയാണ്. ഈ ദൈവിക ജീവന്‍ വില്പനച്ചരക്കല്ല എന്നോര്‍ക്കണം. അത് നിധി പോലെ പകര്‍ന്നു നല്‍കപ്പെടേണ്ടതാണ്. പ്രഘോഷിക്കപ്പെടേണ്ടതാണ്. ഇതാണ് പ്രേഷിതപ്രവര്‍ത്തനത്തിന്റെ അര്‍ത്ഥം, പാപ്പാ വിശദീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles