കുഞ്ഞുങ്ങളുടെ നിലവിളി കേൾക്കാതിരിക്കരുതേ, നീതിക്കുവേണ്ടിയാണത്: ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: നീതിക്കുവേണ്ടി കരയുന്ന കുഞ്ഞുങ്ങൾക്കുനേരെ പുറംതിരിയരുതെന്ന് ഫ്രാൻസിസ് പാപ്പ. ദൈവജനം അവരുടെ പ്രതിസന്ധികളിൽ കൃത്യവും സ്പഷ്ടവുമായ ഉത്തരങ്ങൾക്കുവേണ്ടിയാണ് ദൈവത്തിന്റെ അജപാലകരായ നമ്മെ സമീപിക്കുന്നത്, മറിച്ച് നിസാരവും പ്രവചനകരവുമായ കുറ്റപ്പെടുത്തലുകളല്ല അവർ പ്രതീക്ഷിക്കുന്നതെന്നും പാപ്പ പറഞ്ഞു. നാല്ദിവസം നീണ്ടുനിൽക്കുന്ന മെത്രാൻ സമിതി അദ്ധ്യക്ഷന്മാരുടെ സമ്മേളനം വത്തിക്കാനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പ. 

സഭയെയും മനുഷ്യത്വത്തെയും പീഡിപ്പിക്കുന്ന ദുഷ്ടതയെ നാം ചെറുക്കണം. ഇനി മുന്നോട്ട് ധൈര്യമുള്ളതും സുദൃഢവുമായ ഒരു യാത്രയാണ് വേണ്ടത്. വിശ്വാസത്തിലും തുറവിയിലും അടിസ്ഥാനമായ ഒരു യാത്ര ആരംഭിക്കാം. വിവിധ കമ്മീഷനുകളും മെത്രാൻ സമിതികളും പ്രായപൂർത്തിയാകത്തവർക്കെതിരായുള്ള ലൈംഗീകാതിക്രമങ്ങളിൽ സഭ എങ്ങനെ നിലപാടെടുക്കണമെന്നത് സംബന്ധിച്ച് ചില മാർഗനിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകിയിട്ടുണ്ട്. അവയൊക്കെ ഈ ദിവസങ്ങളിൽ മെത്രാൻ സമിതി അദ്ധ്യക്ഷന്മാരുമായി പങ്കുവെയ്ക്കാനുള്ള തന്റെ ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചു. 

നിലവിൽ ലൈംഗികപീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം നൽകുന്ന പുരോഹിത സമിതികളുടെ പ്രവർത്തനങ്ങൾക്ക് നന്ദിയുണ്ടെന്നും കൂടാതെ ഇത്തരത്തിൽ ഒരു സമ്മേളനം മനോഹരമായി സംഘടിപ്പിച്ച സംഘാടകസമിതിക്ക് അനുമോദനങ്ങളെന്നും പാപ്പ പറഞ്ഞു. സ്വയം വിശുദ്ധീകരിക്കുന്നതിനും തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് അവബോധമുണർത്തുന്നതിനും ഉള്ള അവസരമായി ഈ സമ്മേളനത്തെ കാണാനുള്ള കൃപ പരിശുദ്ധാത്മാവ് ഇവിടെ കൂടിയിരിക്കുന്നവർക്കു നൽകട്ടെയെന്നും പാപ്പ ആശംസിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles