ഫാ. വില്‍സണ്‍ കൊറ്റത്തിലിന് ബ്രട്ടനില്‍ യാത്രാമൊഴി

കെറ്ററിംഗ്: അകാലത്തിൽ സ്വർഗീയ സമ്മാനത്തിനായി വിളിക്കപ്പെട്ട ഫാ. വിൽസണ് കൊറ്റത്തിൽ എംഎസ്എഫ്എസിനു ബ്രിട്ടനിലെ വിശ്വാസിസമൂഹം കണ്ണീരോടെ യാത്രമൊഴിയേകി. ഈ മാസം ഏഴിനു ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായ ഫാ. വിൽസണ് കൊറ്റത്തിൽ സേവനം ചെയ്ത ബ്രിട്ടണിലെ കെറ്ററിംഗ് സെന്റ് എഡ്വേർഡ് പള്ളിയിൽ മൃതദേഹം എത്തിച്ച പ്പോൾ നൂറുകണക്കിനു വിശ്വാസികൾ അന്തിമോപചാരം അർപ്പിച്ചു.

അന്തിമോപചാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധമായ ജീവിതം നയിച്ചിരുന്ന അനുപമമായ വ്യക്തിത്വമായിരുന്നു ഫാ. വിൽസന്റേതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വൈദികർ, സിസ്റ്റേഴ്സ്, കെറ്ററിംഗ് ഇടവകയിലെ വിശ്വാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles