വചന പ്രഘോഷണരംഗത്തെ വേറിട്ട വ്യക്തിത്വം” പൗലോസ് പാറേക്കര അച്ചൻ സെഹിയോനിൽ.


ഏപ്രിൽ 10,11 തീയതികളിൽ കുടുംബ നവീകരണ ധ്യാനം ഫാ.സോജി ഓലിക്കലിനൊപ്പം.

ബർമിങ്ഹാം: സ്വതസിദ്ധമായ ആത്മീയ പ്രഭാഷണ ശൈലികൊണ്ട്  ബൈബിൾ വചനങ്ങളുടെ അർത്ഥതലങ്ങൾക്ക്‌ മാനുഷികഹൃദയങ്ങളിൽ സ്ഥായീഭാവം നൽകുന്ന പ്രശസ്ത വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ സെഹിയോൻ യുകെ ഡയറക്ടർ  റവ. ഫാ.സോജി ഓലിക്കലിനൊപ്പം സെഹിയോനിൽ കുടുംബ നവീകരണ ധ്യാനം നയിക്കുന്നു.

    ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി  ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന  സുവിശേഷപ്രവർത്തകനാണ് പൗലോസ് പാറേക്കര അച്ചൻ.

    നവസുവിശേഷവത്ക്കരണ രംഗത്ത്  വിവിധങ്ങളായ മിനിസ്ട്രികളിലൂടെ ദൈവിക പദ്ധതികളുടെ പൂർത്തീകരണത്തിനായി നിലകൊള്ളുന്ന ഫാ.സോജി ഓലിക്കലും  ഏതൊരു ക്രൈസ്തവ സഭയുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന കുടുംബ ജീവിതത്തിന് യേശുവിൽ ബലമേകുന്ന ആത്മീയ ഉപദേശകൻ പാറേക്കര അച്ചനും ഒരുമിക്കുന്ന ഈ ധ്യാനം  

ആത്മീയ സാരാംശങ്ങളെ  സാധാരണവൽക്കരിച്ചുകൊണ്ട് മലയാളത്തിൽ   ഏപ്രിൽ 10,11  ബുധൻ , വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 9 വരെ ബർമിങ്ഹാം സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുക .

ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ സായാഹ്‌ന  ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു ..

കൂടുതൽ വിവരങ്ങൾക്ക് 

ജെന്നി തോമസ് ‭.07388 326563

അഡ്രസ്സ് 

ST. JERARDS CATHOLIC CHURCH 

2  RENFREW SQUARE

CASTLE VALE 

BIRMINGHAM 

B35 6JT

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles