മലയാളിവൈദികന്‍ ഫാദര്‍ ഇഗ്നേഷ്യസ് തെരേസിയാനും സെക്രട്ടറി ജനറല്‍

ഫാദര്‍ ഇഗ്നേഷ്യസ് തെരേസിയാനും സെക്രട്ടറി ജനറല്‍. തെരേസിയാനും ദൈവശാസ്ത്ര ആത്മീയ സ്ഥാപനങ്ങളുടെ അക്കാഡമിക് കൗണ്‍സിലിന്‍റെ തിരഞ്ഞെടുപ്പ് ആഗോള കര്‍മ്മലീത്ത സഭയുടെ സുപ്പീരിയര്‍ ജനറലും ഫാക്കല്‍റ്റിയുടെ ഗ്രാന്‍റ് കൗണ്‍സിലറുമായ ഫാദര്‍ സേവ്യര്‍ കനീസ്ട്രോ അംഗീകരിച്ചതോടെയാണ് നവംബര്‍ 5-ന് നിയമനം നടന്നത്. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഫാദര്‍ ഇഗ്നേഷ്യസ് കുന്നുംപുറം കര്‍മ്മലീത്ത സന്ന്യാസ സമൂഹത്തിന്‍റെ കേരളത്തിലെ മലബാര്‍ പ്രോവിന്‍സ് അംഗവും തൊടുപുഴ നെയ്യാശ്ശേരി സ്വദേശിയുമാണ്. തെരേസിയാനും പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ ബൈബിള്‍ വിജ്ഞാനീയ വിഭാഗത്തില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിക്കവെയാണ് സെക്രട്ടറി ജനറലായുള്ള നിയമനമുണ്ടായത്.

ഹീബ്രൂ, ഗ്രീക്ക്, സുറിയാനി, ലാറ്റിന്‍, അറമായ, ഇംഗ്ലിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളില്‍ പാണ്ഡിത്യമുള്ള ഫാദര്‍ കുന്നുംപുറം ഇന്ത്യയിലെ വിവിധ ദൈവശാസ്ത്ര കേന്ദ്രങ്ങളിലും സെമിനാരികളിലും അദ്ധ്യാപകനാണ്. അജപാലന മേഖലയില്‍ കേരളത്തിലെ “ജീസസ് യൂത്ത്” അല്‍മായ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാദര്‍ ഇഗ്നേഷ്യസ് മലയാളം, ഇംഗ്ലിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ യുവജനങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കും സന്ന്യസ്തര്‍ക്കുമായി ധ്യാനങ്ങള്‍ നടത്താറുണ്ട്. വചനാധിഷ്ഠിതമായ നിരവധി ഗാനങ്ങളുടെ രചയിതാവുമാണ് ഫാദര്‍ ഇഗ്നേഷ്യസ് കുന്നുംപുറം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles