ശിശിരത്തെ അതിജീവിച്ച തിരുവോസ്തികള്‍

ജാന്‍ വാന്‍ ലാങര്‍സ്റ്റീഡ് ഒരു കള്ളനായിരുന്നു. ദേവാലയത്തിലെ തിരുവസ്തുക്കള്‍ മോഷ്ടിക്കുന്നതില്‍ അതിവിദഗ്ധന്‍. ദേവാലയങ്ങളില്‍ നിന്നും മോഷ്ടിക്കുന്ന വസ്തുക്കള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുചെന്നു വലിയ വിലയ്ക്ക് വില്‍ക്കുമായിരുന്നു അയാള്‍.

തന്റെ മോഷണദൗത്യത്തിന്റെ ഭാഗമായി അയാള്‍ 1412 ല്‍ യൂറോപ്പിലെ ഹരന്താള്‍സില്‍ എത്തി. ബല്‍ജിയത്തിലെ ചെറുനഗരങ്ങളില്‍ ഒന്നാണ് ഹരന്താള്‍സ്. ഹരന്താള്‍സ് ആയിരുന്നില്ല ജാന്‍ വാന്റെ ലക്ഷ്യം. ഹരന്താള്‍സിനോട് ചേര്‍ന്ന് ഒരു ചെറുഗ്രാമമുണ്ടായിരുന്നു, പോടോറള്‍. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാതെ അയാള്‍ പോടോറളിലെ ഇടവക ദേവാലയത്തിലെത്തി. ആരും അറിയാതെ കുസ്‌തോദിയും മറ്റു ചില തിരുവസ്തുക്കളും മോഷ്ടിച്ചു. മോഷ്ടിച്ച കുസ്‌തോദിയില്‍ തിരുവോസ്തികള്‍ ഉണ്ടെന്ന കാര്യം ജാന്‍ വാന് അറിയില്ലായിരുന്നു.

ഹരന്താള്‍സില്‍ നിന്നും അയാള്‍ മടങ്ങി. യാത്രാമധ്യേ തന്നെ ഒരു അജ്ഞാത ശക്തി പിന്നിലേക്ക് വലിക്കുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. കുസ്‌തോദിയിലെ തിരുവോസ്തികള്‍ അപ്പോഴാണ് അയാളുടെ ശ്രദ്ധയില്‍പെട്ടത്. തിരുവോസ്തികള്‍ പുറത്തേക്ക് കുടഞ്ഞു കളയാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ അത് സാധിച്ചില്ല. നിറയെ വയലുകള്‍ ഉണ്ടായിരുന്ന സ്ഥലമായിരുന്നു അത്. വയലില്‍ മുയലുകളുടെ ഒരു ചെറു മാളം അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. ദിവ്യകാരുണ്യം ആ മാളത്തില്‍ ഉപേക്ഷിച്ച് അയാള്‍ നഗരത്തിലേക്ക് മടങ്ങി.

കുറച്ചുനാളുകള്‍ക്കു ശേഷം ജാന്‍ വാന്‍ പോലീസ് പിടിയിലായി. ചോദ്യം ചെയ്യലില്‍ പോടോറള്‍ ദേവലയത്തില്‍ നിന്നും വിശുദ്ധ വസ്തുക്കള്‍ മോഷ്ടിച്ച കാര്യം അയാള്‍ തുറന്നു സമ്മതിച്ചു. തിരുവോസ്തികള്‍ മുയല്‍ മാളത്തില്‍ ഉപേക്ഷിച്ച കാര്യം അറിഞ്ഞ വൈദികര്‍ ജനങ്ങളെയും കൂട്ടി തിരുവോസ്തികള്‍ വീണ്ടെടുക്കാനായി ജാന്‍ വാന്‍ കാണിച്ചുകൊടുത്ത വയലിലേക്കു പോയി.
കടുത്ത ശിശിരകാലമായിരുന്നു അത്. എന്നാല്‍ യാതൊരു കേടും കൂടാതെ സുരക്ഷിതമായിരുന്നു തിരുവോസ്തികള്‍. ആരോ ഒരാള്‍ കുരിശ് ആകൃതിയില്‍ ക്രമപ്പെടുത്തി വച്ചതുപോലെയായിരുന്നു അത്. വിശ്വാസികളും വൈദികരും ചേര്‍ന്ന് തിരുവോസ്തികള്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നു.

1749 ല്‍ ബനഡിക്ട് പതിനാലാമന്‍ മാര്‍പാപ്പ ഈ ദിവ്യകാരുണ്യ അത്ഭുതത്തെ പൊതു വണക്കത്തിനുള്ള അത്ഭുതങ്ങളിലൊന്നായി സ്ഥിരീകരിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles