എത്യോപ്യ വിമാന ദുരന്തം. മാര്‍പാപ്പാ അനുശോചിച്ചു
എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയ്ക്ക് സമീപം വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചിച്ചു. ദുരന്തത്തിന് ഇരയായവര്‍ക്കായി അദ്ദേഹം പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. ടെലിഗ്രാം സന്ദേശത്തിലാണ് പാപ്പായുടെ അനുശോചനം.
വിമാനദുരന്തത്തില്‍ മരിച്ച വിവിധരാജ്യക്കാര്‍ക്കും അവരുടെ ബന്്ധുജനങ്ങള്‍ക്കും വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നതായി പാപ്പാ സന്ദേശത്തില്‍ അറയിച്ചു. വിലപിക്കുന്നവര്‍ക്ക് ഈ പ്രതിസന്ധിഘട്ടം തരണം ചെയ്യാനുള്ള ശക്തി ദൈവം തരട്ടെ എന്ന് പാപ്പാ പറഞ്ഞു.
എത്യോപ്യയിലെ ആഡിസ് അബാബയില്‍ നിന്ന് പറന്നുയര്‍ന്ന് ആറു മിനിറ്റിന് ശേഷമാണ് വിമാനം ബിഷോഫ്തു എന്ന സ്ഥലത്തിനടുത്ത് തര്‍ന്നു വീണത്. 159 പേര്‍ അപകടത്തില്‍ മരണമടഞ്ഞു.